വാര്‍ത്ത തെറ്റിദ്ധാരണാജനകം - ശൈഖുനാ കോട്ടുമല

കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമസ്തയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകവും ദൗര്‍ഭാഗ്യകര വുമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ശൈഖുനാ കോട്ടുമല ടി. എം ബാപ്പു മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളേയോ സ്ഥാനാര്‍തികളേയൊ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ തീരുമാനിക്കുന്നതും ആരീതിയില്‍ നിലപാട് പ്രഖ്യാപ്പിക്കുന്നതും സമസ്തയുടെ ശൈലിയല്ല. മറിച്ചുള്ള വാര്‍ത്തകള്‍ സമസ്തയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു