ഉദുമ: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അഫ്‌ളലുല്‍ ഉലമ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറക്കിയ ഇലകള്‍ കൊഴിയുമ്പോള്‍ മാഗസിന്‍ എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ വൈസ് പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്റ്റാഫ് എഡിറ്റര്‍ യൂസുഫ് ഇര്‍ശാദി ഹുദവി മുക്കൂട് മാഗസിന്‍ പരിചയപ്പെടുത്തി. പ്രിന്‍സിപ്പാള്‍ ശുഐബ് ഹുദവി, ഹക്കീം ഹുദവി ഇര്‍ശാദി, ആശിഖ് ഇര്‍ശാദി ഹുദവി ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.