Showing posts with label MUJAHID. Show all posts
Showing posts with label MUJAHID. Show all posts

നബിദിനാഘോഷം; മുജാഹിദുകളെ മുട്ടുകുത്തിച്ച കണ്ണൂര്‍-കന്പില്‍ സംവാദം (SKICR Record)

നബിദിനാഘോഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍-കന്പില്‍ നടന്ന സംവാദം  വഹാബികളുടെ ആശയ പാപ്പരത്തം വെക്തമാക്കുന്നതായിരുന്നു. സംവാദത്തെ അവലോകനം ചെയ്ത് സുന്നീ വിഭാഗം മധ്യസ്ഥന്‍ അശ്രഫ് തളിപ്പറംബ് എഴുതുന്നു-
കഴിഞ്ഞ ദിവസം കംബില്‍ നടന്ന സംവാദം മുജാഹിദ് ജിന്ന് വിഭാഗത്തിന്‍റെ ആശയ പാപ്പരത്തം വെളിവാകുന്നതായിരുന്നു. നബിദിനാഘോഷം ശിര്‍ക്കാണെന്ന് കവല പ്രസംഗം നടത്തുന്ന ഇക്കൂട്ടര്‍ വ്യവസ്ഥ തയാറാക്കുംബോള്‍ പോലും അവരുടെ വാദമായി നബിദിനാഘോഷം ശിര്‍ക്കാണെന്ന് എഴുതാന്‍ തയാറായില്ല. മാത്രമല്ല, ഈ വിഷയത്തില്‍ സുന്നികളുടെ വിജയം മുന്‍കൂട്ടി കണ്ടിരുന്ന KNM  
ഔദ്യോഗിക വിഭാഗം ഈ പരിപാടിയുമായി മുജാഹിദ് വിഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന്‍നും ആര് ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിയിച്ച് ഒരു കത്ത് SKJM പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു.  സംവാദത്തില്‍ സുന്നി വിഭാഗത്തിന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ജിന്ന് വിഭാഗം തയാറായില്ല. അവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ നബി (സ) യുടെ വഫാത്ത് ദിനം റ.അവ്വല്‍ 12 ആണ് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു എന്ന്  എഴുതിയത് സുന്നീ വിഭാഗം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അത് സമ്മതിച്ച് ലഘുലേഖ വേറെ അടിക്കാമെന്നാണ് ഫൈസല്‍ മൗലവി പറഞ്ഞത്.
ഇത് പോലെ പല വിഷയങ്ങള്‍ക്കും ലാഘവത്തോടെയാണ് ജിന്ന് വാഭാഗം മറുപടി പറഞ്ഞത്. മാത്രമല്ല, നബിദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണെന്നും അത് ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമേറിയതാണെന്നും K.M മൗലവിയും മറ്റും എഴുതിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുജാഹിദ് കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ അവസാന മറുപടി സമയം ജിന്ന് വിഭാഗത്തിന് ആയതിനാല്‍ അത് ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അവസാന ചോദ്യ സമയത്ത്, നബി( സ ) യുടെ ജനനത്തിന്‍റെ പേരില്‍ മൂത്താപ്പയായ അബൂലഹബ് അടിമ സ്ത്രീയെ മോചിപ്പിക്കുകയും അതിന്‍റെ കാരണമായി എല്ലാ തിന്‍കളാഴ്ചയും നരകത്തില്‍ നിന്ന് ഒരു വെള്ളം കിട്ടുന്ന സംഭവം സഹീഹുല്‍ ബുഖാരിയില്‍ നിന്ന് ഉദ്ദരിച്ച് സലീം ഇര്‍ഫാനി ചോദിച്ചു.
എന്നാല്‍ ഇനി സുന്നികള്‍ക്ക് മൈക്ക് ഇല്ല എന്ന് മനസ്സിലാക്കിയ മുജാഹിദ്കാര്‍ ആ ഹദീസ് നിഷേധിച്ചു.
അതോടെ സദസ്സ് ഇളകി.അയാള്‍ സംസാരം നിര്‍ത്തിയ ഉടന്‍  പെട്ടെന്ന് മൈക്ക് എടുത്ത് പരിപാടി പിരിച്ചുവിട്ടതായി മുജാഹിദ് മധ്യസ്ഥന്‍ പറയുകയായിരുന്നു. എന്നാല്‍ സുന്നീ മധ്യസ്ഥനായ ഈ വിനീതന്‍ സുന്നീ പണ്ഡിതര്‍ ആ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കാണിക്കാന്‍ അല്പം സമയം അനുവദിച്ചുകൂടെയെന്ന് ചോദിച്ചു. എന്നാല്‍ ഫൈസല്‍ മൗലവി എന്‍റെയടുത്ത് വന്ന് അത് ഇപ്പോള്‍ വേണ്ടയെന്നും വേണമെന്‍കില്‍ അടുത്ത വ്യവസ്ഥക്ക് ഇരിക്കാമെന്നും പറയുകയായിരുന്നു. മാത്രമല്ല അവരുടെ മധ്യസ്ഥനും അവരുടെ പണ്ഡിതരും പ്രവര്‍ത്തകരും എന്നോട് നിങ്ങളുടെ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ പറയൂവെന്നും വ്യവസ്ഥ പ്രകാരമുള്ള ചോദ്യോത്തരം കഴിഞ്ഞതിനാല്‍ ഇനി സമയം അനുവദിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോയതിന് ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ സുന്നീ പ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ അപേക്ഷിക്കുകയായിരുന്നു..സദസ്സിലുള്ള സാധാരണക്കാര്‍ പോലും ജിന്ന് വിഭാഗം നേതാക്കളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. സുന്നികളെ ശാന്തരാക്കാന്‍ കഠിന ശ്രമം തന്നെ വേണ്ടി വന്നു്.
സംവാദത്തിന്‍റെ തുടര്‍ ഭാഗങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

''ഇസ്തിഗാസ'' കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം സുന്നി-മുജാഹിദ് സംവാദം (റെക്കോർഡ്‌)

കഴിഞ്ഞ ദിവസം മുജാഹിദ് ക്ലാസ്സ്‌ റൂമുമായി ഓണ്‍ലൈനിൽ നടന്ന സംവാദം ഇവിടെ കേൾക്കാം 

'ഇസ്തിഗാസ' ശിര്‍ക്കോ? സുന്നി-മുജാഹിദ് സംവാദ വ്യവസ്ഥ തയ്യാറാക്കൽ ഇന്ന് ക്ലാസ് റൂമിൽ


ഓണ്‍ലൈൻ: നിരവധി സംവാദങ്ങളിലൂടെ വഹാബി ആശയങ്ങളെ തരിപ്പണമാക്കിയ ഓണ്‍ലൈനിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം വീണ്ടും സംവാദത്തിലേക്ക്. 
നേരത്തെ മംഗലാപുരത്ത് നടന്ന സംവാദത്തിന്റെ തുടർച്ചയായായാണ്‌ ഇസ്തിഗാസ എന്ന വിഷയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 11 .30 ന് സുന്നി-മുജാഹിദ് വിഭാഗത്തിന്റെ സംവാദ വ്യവസ്ഥ തയ്യാറാക്കൽ നടക്കുന്നത്. ഇതിന്റെ തൽ സമയ സംപ്രേഷണം www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ എന്നിവ മുഖേന തല്‍സമയം ലഭ്യമായിരിക്കും. 

വഹാബികളെ തുറന്നു കാണിച്ച സമസ്ത എടരിക്കോട് ആദര്‍ശ സമ്മേളനം -Record

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത സമ്മേളനത്തിന്റെ പൂർണ്ണ രൂപം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂര്‍വ്വനേതാക്കളെ പുറം തള്ളി അഭിനവ 'സകരിയ്യാക്കള്‍' രംഗത്ത്‌!. 'വഹാബി മത'ത്തെ വഴിത്തിരിവിലാക്കിയ 'സുന്നി-മുജാഹിദ്‌' ഓണ്‍ലൈന്‍ സംവാദം ശ്രദ്ധേയമായി

കഴിഞ്ഞ ദിവസം രാത്രി ഓണ്‍ലൈനിൽ നടന്ന സുന്നി-മുജാഹിദ്‌(സകരിയ്യ വിഭാഗം) സംവാദം റെക്കോർഡ്‌. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തത്സമയം സംപ്രേഷണം ചെയ്ത സംവാദത്തിന്റെ പൂർണ്ണ രൂപം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

'നബിദിനാഘോഷം' സുന്നി–മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌

കോഴിക്കോട്: നബിദിനാഘോഷ വുമായി ബന്ധപ്പെട്ട്‌  സുന്നി-മുജാഹിദ്‌(സകരിയ്യ വിഭാഗം) സംവാദം ഇന്ന്‌ (ബുധന്‍) ഓണ്‍ലൈനില്‍ നടക്കും.
ഇന്ന്‌ (ബുധന്‍) ഇന്ത്യന്‍ സമയം രാത്രി 11.30 ന്‌ (ബഹ്‌റൈന്‍ സമയം 9 മണി)ക്ക്‌ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ബൈലക്‌സ്‌ മെസ്സഞ്ചറിറില്‍ പ്രത്യേകം ഓപ്പണ്‍ ചെയ്യുന്ന റൂമിലാണ്‌ ഇരുവിഭാഗത്തിന്റെയും പ്രമുഖ പണ്‌ഢിതര്‍ അണിനിരക്കുന്ന സംവാദം നടക്കുന്നത്‌. സംവാദത്തിനു ശേഷം നടക്കുന്ന അവലോകനത്തിനും തല്‍സമയ സംശയനിവാരണത്തിനും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രമുഖ യുവ പണ്‌ഢിതര്‍ നേതൃത്വം നല്‍കും. 
www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.
Related News: വ്യവസ്ഥ തയ്യാറായി...സുന്നി–മുജാഹിദ്‌(സകരിയ്യ വിഭാഗം) ഓണ്‍ലൈന്‍ സംവാദം ജനു.29ന്‌

വ്യവസ്ഥ തയ്യാറായി...സുന്നി–മുജാഹിദ്‌(സകരിയ്യ വിഭാഗം) ഓണ്‍ലൈന്‍ സംവാദം ജനു.29ന്‌

കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക

മുജാഹിദുകള്‍ ചോദ്യങ്ങളുമായെത്തി...ഒടുവില്‍ കുപ്രചരണങ്ങളും...പിന്‍വലിക്കലും... സുന്നി പണ്‌ഢിതര്‍ക്കു മുമ്പില്‍ അടിപതറിയ നന്തി ആദര്‍ശ മുഖാമുഖം (RECORD)

കഴിഞ്ഞ ദിവസം നന്തിയില്‍ നടന്ന സുന്നി ആദര്‍ശ മുഖാമുഖത്തില്‍ നടന്ന വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ടി.വി തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്‌)

മുജാഹിദ് മൗലവി ഗ്രൂപ്പിൽ നിലവിളക്ക് വിവാദം; ശിര്ക്കിൽ നിന്നും രക്ഷപ്പെടാൻ സെക്രട്ടറിയുടെ ഖേദപ്രകടനവും

മുജാഹിദ് സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫീക്ക
റലിയുടെ 
തൗഹീദ് (ശിർക്ക്? 
)ചടങ്ങ് .
കോഴിക്കോട്: മുജാഹിദ് (എ പി വിഭാഗം കെ എന്‍ എമ്മില്‍) നിലവിളക്ക് വിവാദം കത്തിയാളുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫീക്കറലി കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തിയതാണ് വിവാദമായത്. ഡോക്ടറുടെ നടപടി സംഘടനക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തി നിടയാക്കിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യയുടെ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന്റെ (എംകോ) ഭാഗമായി നടന്ന പ്രീകോണ്‍ഫറന്‍സിലാണ് സംഘാടക സമിതി സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഡോ. സുല്‍ഫിക്കറലി നിലവിളക്ക് കൊളുത്തിയത്. സ്‌റ്റേജില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ നിലവിളക്ക് കൊളുത്തുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചതോടെ സംഭവം ചൂടേറിയ ചര്‍ച്ചയാവുകയായിരുന്നു. 
കെ എന്‍ എം(എ പി) പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നുവെങ്കിലും നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. മറ്റു മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തതോടെ ഖേദപ്രകടനവുമായി ഡോക്ടര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും അണികള്‍ പോലും അത് മുഖവിലക്കെടുത്തിട്ടില്ല. തങ്ങളുടെ ചടങ്ങില്‍ വെച്ച് വിളക്ക് കത്തിച്ചത് മതപരമായ വീഴ്ചയാണെന്നും അത് തന്റെ മാത്രം തെറ്റായി കണക്കാക്കണമെന്നുമാണ് ഡോക്ടര്‍ പ്രസ്താവനയിറക്കിയിട്ടുള്ളത്. എന്നാല്‍, അറിഞ്ഞ് കൊണ്ട് ചെയ്ത തെറ്റ്

ചേലേമ്പ്ര സമസ്ത ആദര്‍ശ സമ്മേളനം (Record)


കഴിഞ്ഞ ദിവസം ചേലേമ്പ്രയില്‍ നടന്ന ആദര്‍ശ സമ്മേളനത്തില്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയ സംപ്രേഷണത്തില്‍ നിനിന്നുള്ള ഭാഗം).For more Live Records: Pls Click here.

നാട്ടിൽ 'പുറത്താക്കലും' ഗൾഫിൽ 'അകത്തായവരെ നിരാകരിക്കലും '...മുജാഹിദുകളുടെ 'ജിന്നു ബാധ' രൂക്ഷമായി മൂര്ച്ചിക്കുന്നു..

കുഞ്ഞിമുഹമ്മദിനെ പുറത്താക്കിയ 
കാര്യം വെളിപ്പെടുത്തിയ 
വിഷയം പത്ര വാർത്ത‍
കുഞ്ഞിമുഹമ്മദ്‌ പറപ്പൂർ
കോഴിക്കോട്: ജിന്ന്‌ വിവാദം പിടിമുറുക്കിയ മുജാഹിദുകള്‍ക്കിടയിലെ വിഭാഗീയതയും ഗ്രൂപ്പിസവും കൂടുതല്‍ രൂക്ഷമായി. നിലവില്‍ എട്ടോളം ഗ്രൂപ്പുകളായി മാറിയ മുജാഹിദുകളിലെ പ്രബല വിഭാഗങ്ങളെ ഇണക്കി ചേര്‍ക്കാനുള്ള ¨²എക്യ ശ്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ചിലയിടങ്ങളില്‍ പുറത്താക്കലും അകത്താക്കലും അരങ്ങു തകര്‍ക്കുന്നത്‌.
ദിവസങ്ങള്‍ക്കു മുമ്പ്‌ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ പറപ്പൂരിനെയടക്കമുള്ളവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കിയതോടെയാണ്‌ നാട്ടിലെ വിഭാഗീയത രൂക്ഷമായിരിക്കുന്നത്‌(വിശദാംശങ്ങള്‍ക്ക്‌ പത്ര റിപ്പോര്‍ട്ട്‌ കാണുക).
 അതേ സമയം ജിന്ന്‌ വിവാദമടക്കമുള്ള നിരവധി പ്രശ്‌നങ്ങളാല്‍ ഗ്രൂപ്പിസം ശക്തമായ ഗള്‍ഫ്‌ കമ്മറ്റികളിലും വിവാദം കൊഴുക്കുകയാണ്‌. കുവൈറ്റ്‌ കമ്മറ്റിയില്‍ നടന്ന പ്രശ്‌നങ്ങളുടെ പരിഹാരമായി കെ.എന്‍.എം പ്രഖ്യാപിച്ച പുതിയ കമ്മറ്റിയെ കെ.കെ.ഐ.സി. നിരാകരിച്ചിരിക്കുകയാണ്‌ ഇതു സംബന്ധിച്ച കുവൈത്തില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ട്‌ താഴെ ചേർക്കുന്നു:

"നാരിയത്ത്‌ സ്വലാത്ത്‌" സുന്നി മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍; വിപുലമായ സൌകര്യമേര്‍പ്പെടുത്തി

ഓണ്‍ലൈന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ രംഗത്തെ സുന്നത്തു ജമാഅത്തിന്റെ ശബ്‌ദമായി മാറിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വീണ്ടും ചരിത്ര കുതിപ്പിനൊരുങ്ങുന്നു. ആഴ്‌ച തോറുമുള്ള ആദര്‍ശ പഠന ക്ലാസ്സും മറ്റും ക്രിത്യമായി നടത്തി വരുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഇന്ന്‌ മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിന്റെ നേതാക്കളുമായി ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിക്കും. 
നേരത്തെ മുജാഹിദ്‌ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം നേതാക്കളുമായി നടന്ന ചര്‍ച്ചകളുടെയും സംശയ നിവാരണത്തിന്റെയും തുടര്‍ച്ചയായാണ്‌ ഇന്ന്‌ ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക്‌ സംവാദം നടത്താന്‍ ധാരണയായത്‌. ഇന്നത്തെ വിഷയം  നാരിയത്ത്‌ സ്വലാത്ത്‌ എന്നായിരിക്കുമെന്നും സംവാദത്തിന്റെ മുമ്പും ശേഷവും വ്യാജകേശവുമായി ബന്ധപ്പെട്ട ക്ലിപ്പ്‌ സഹിതമുള്ള പതിവ്‌ ചര്‍ച്ചകളും നടക്കുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.ക്ലാസ്സ്‌ റൂം ലൈവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തല്‍സമയ സംപ്രേഷണത്തിന്‌ വിപുലമായ സൌകര്യം
ഇന്ന്‌ രാത്രിയോടെ ബൈലക്‌സ്‌ മെസ്സഞ്ചറിലും ഓണ്‍ലൈന്‍ റേഡിയോവിലും ലഭ്യമാകുന്ന  സംവാദത്തിന്റെ തല്‍സമയ സംപ്രേഷണത്തിനും  അനുബന്ധ ചര്‍ച്ചകള്‍ക്കും വിപുലമായമായ

മുജാഹിദ് വിഭാഗത്തെ ഉത്തരം മുട്ടിച്ച സുന്നി-മുജാഹിദ് സംവാദം (റെക്കോർഡ്‌)

മുജാഹിദ് ജിന്നൂരി വിഭാഗത്തെ ഉത്തരം മുട്ടിച്ച് SKSSF കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടത്തിയ സുന്നി-മുജാഹിദ് സംവാദം (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റെക്കോർഡ്‌)

'ഇരിക്കൂരിലും ജിന്ന്' മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍സംഘർഷം : പൊലീസ് പള്ളി പൂട്ടി

കണ്ണൂർ: ജിന്ന് ബാധയിൽ പെട്ടുഴലുന്നമുജാഹിദുകളുടെ പള്ളികളും 'ജിന്നുകൾ പൂട്ടിതുടങ്ങി' കഴിഞ്ഞ മാസത്തെ മഞ്ചേരിയിലെ പള്ളിപൂട്ടലിന്നു പിന്നാലെയാണ് (skssfnews..com സംഭവത്തിന്‌ ശേഷം ഇരിക്കൂര്‍ കമാലിയ യു.പി സ്കൂളിന് സമീപത്തെ മുജാഹിദ് മസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിന്‍െറ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചു. തര്‍ക്കത്തില്‍ തീര്‍പ്പാവുന്നത് വരെ പൊലീസ് പള്ളി പൂട്ടിയിട്ടു.
വെള്ളിയാഴ്ച ജുമുഅ തുടങ്ങാനിരിക്കെയാണ് ഖുതുബ നടത്തുന്ന ആളെച്ചൊല്ലി തര്‍ക്കം ഉടലെടുത്തത്. മുജാഹിദ് വിഭാഗീയതക്ക് ശേഷം ഇവിടെ ഇരു വിഭാഗവും നിശ്ചിത കാലയളവില്‍ മാറിമാറി ഭരണവും ഖുതുബയും നിര്‍വഹിക്കാനാണ് നേരത്തേ ധാരണയായിരുന്നത്. ഇതനുസരിച്ച് ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന മുജാഹിദ് വിഭാഗത്തിനാണ് ഈ ആഴ്ച ഖുതുബയുടെ അവസരമുണ്ടായിരുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ തന്നെ അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതിന്‍െറ തര്‍ക്കമാണ് പ്രശ്നമായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്നാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. സജീവിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. ഇരുവിഭാഗത്തെയും രമ്യതപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തലശ്ശേരി ആര്‍.ഡി.ഒ.യുടെ ഉത്തരവനുസരിച്ചാണ് പള്ളിയിലെ ആരാധന താല്‍ക്കാലികമായി നിര്‍ത്തി വെച്ചതെന്ന് പൊലീസ് അറിയിച്ചു. പള്ളി പൂട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മറുവിഭാഗം വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ട് വന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്ന് കെ.എ. മുജീബുല്ല അന്‍സാരി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

ജിന്ന് വിവാദം: ഔദ്യോഗിക വിഭാഗത്തിനെതിരെഅഴിമതി ആരോപണവും


ആദര്‍ശശുദ്ധിയില്ലാത്തതു പോലെ ഇപ്പോൾ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി
തിരുവനന്തപുരം: മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജിന്ന് വിഭാഗം രംഗത്ത്. ജിന്ന് വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സലഫി പള്ളിയിലെ ഖത്വീബ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ നേതാവ് മുജാഹിദ് ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളുള്‍പ്പെടെ ഉന്നയിച്ച് രംഗത്തെത്തിയത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാതെ അടച്ചിട്ട പ്രസ്സ് ക്ലബ്ബ് ഹാളിലാണ് യോഗം ചേര്‍ന്നത്. ആദര്‍ശവ്യതിയാനം സംഭവിച്ച നേതൃത്വത്തിന് ആദര്‍ശശുദ്ധിയില്ലാത്തതു പോലെ സാമ്പത്തിക ശുദ്ധിയുമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറഞ്ഞു.
പള്ളിയുണ്ടാക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 16 ലക്ഷം രൂപ ഒരു പ്രമുഖ സംസ്ഥാന ഭാരവാഹി തന്റെ മക്കളുടെ വിവാഹത്തിനായി വകമാറി ചെലവഴിച്ചുവെന്നും ആരോപിച്ചു. നേരത്തെ ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗത്തില്‍ രൂക്ഷമായ അഭിപ്രായഭിന്നത രൂപപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സലഫി പള്ളിയില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പള്ളി ആര്‍ ഡി ഒ ഏറ്റെടുക്കുകയും അഡീ. ഡിസ്ട്രിക്ട് മജിട്രേറ്റിന് കീഴില്‍ റസീവര്‍ ഭരണം നടന്നു വരികയുമാണ്. ഇതിനിടെയാണ് ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പള്ളിക്കടുത്ത് തന്നെ രഹസ്യ യോഗം ചേര്‍ന്നിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആര്‍ ഡി ഒ ഭരണത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

'ജിന്നിന്റെ' ജുമുഅ ബാങ്കിനെതിരെയും പരാതി;ഒടുവിൽ 'ജിന്നുകൾ'ക്ക് ഇസ്‌ലാഹി ക്യാമ്പസില്‍ നിയന്ത്രണം

മഞ്ചേരി: ക്യാമ്പസ് പള്ളിയില്‍ ഖത്തീബ് നിയമനവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായ മഞ്ചേരി ഇസ്‌ലാഹി ക്യാമ്പസില്‍ നിസ്‌ക്കാരത്തിനല്ലാതെ മുജാഹിദ് ജിന്ന് വിഭാഗം പ്രവര്‍ത്തകര്‍ പ്രവേശിക്കരുതെന്ന് മഞ്ചേരി സബ് കോടതിയുടെ ഇന്‍ജംഗ്ഷന്‍ ഉത്തരവ്. ജിന്ന് വിഭാഗത്തില്‍പെട്ട ആലിയത്തൊടി അബ്ദുല്‍ ജലീല്‍, ഇ കെ ഷാഹുല്‍ ഹമീദ്, ഏരിക്കുന്നന്‍ അബ്ദുസ്സലാം, എ വി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കും അനുയായികള്‍ക്കുമാണ് പള്ളിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കേസ് തീര്‍പ്പാകുന്നതുവരെ ഇടപെടുന്നതിന് വിലക്കി കൊണ്ട് സബ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ വിധിച്ചത്.
സംഘര്‍ഷമുണ്ടായതിനെ തുടർന്ന് കാമ്പസിലെ പോലീസ് പള്ളി പൂട്ടിയിട്ടിരുന്നു. എന്നാൽ പള്ളിയില്‍ പ്രശ്‌നമുണ്ടാക്കുന്നതിനായി കോടതി വിധി ലംഘിച്ചുകൊണ്ട് ജിന്ന് വിഭാഗക്കാരനായ ഷാഹുല്‍ ഹമീദ് ജുമുഅ ബാങ്ക് വിളിച്ചതായും ഔദ്യോഗിക വിഭാഗം ഭാരവാഹികളായ ഒ അഹമ്മദ്കുട്ടി, വല്ലാഞ്ചിറ അബ്ദുല്‍ അസീസ്, പൂഴിക്കുത്ത് അവറു, അബ്ദുറിമാന്‍ എന്ന കുഞ്ഞുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ കൃഷ്ണദാസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളുടെയും ഖത്തീബുമാര്‍ ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് നേതൃത്വം നല്‍കാന്‍ തീരുമാനമായിരുന്നു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൗലവി, ഈസ്റ്റ് ജില്ലാ സെക്രട്ടറി ഒ അഹമ്മദ് കുട്ടി എന്ന നാണി ഹാജി, ശാഖാ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ജിന്ന് വിഭാഗത്തിലെ അലിയത്തൊടി അബ്ദുല്‍ ജലീലിനെതിരെ വ്യാജരേഖ ചമച്ചതിനും ക്യാമ്പസ് ജീവനക്കാരനെ കൈയേറ്റം ചെയ്തതിനും മഞ്ചേരി സബ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

ജിന്ന്‌ ബാധ മൂര്‍ഛിക്കുന്നു.. തന്നെ പുറത്താക്കാനാകില്ലെന്നും ട്രസ്റ്റിനെതിരെ കേസ്‌ നല്‍കുമെന്നും സുഹൈര്‍ ചുങ്കത്തറ

മലപ്പുറം: മുജാഹിദ് ജിന്ന് വിഭാഗം നേതാവും ചുങ്കത്തറയിലെ നജാത്തുല്‍ അനാം ചാരിറ്റബില്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ തന്നെ പുറത്താക്കാനാകില്ലെന്ന് സുഹൈര്‍ ചുങ്കത്തറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രസ്റ്റില്‍ നിന്ന് സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായും വന്‍ സാമ്പത്തിക അഴിമതി നടത്തിയതായും കഴിഞ്ഞ ദിവസം ട്രസ്റ്റ് ചെയര്‍മാന്‍ കല്ലായി മുഹമ്മദലി ആരോപിച്ചിരുന്നു. 11 അംഗ ട്രസ്റ്റില്‍ രണ്ട് പേര്‍ നേരെത്തെ മരിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അടക്കമുള്ള അഞ്ച് പേരെ പുറത്താക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ഇപ്പോള്‍ യാതൊരു ഭാരവാഹിത്വവുമില്ലെന്നും സുഹൈര്‍ പറഞ്ഞു.
സുഹൈര്‍ ചുങ്കത്തറ
സാമ്പത്തിക അഴിമതി ആരോപിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ കണക്കുകള്‍ നോക്കാവുന്നതാണ്. ലക്ഷങ്ങള്‍ കടത്തിലാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. ജിവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം പോലും നല്‍കിയിട്ടില്ല. 
ട്രസ്റ്റിന്റെ പുരോഗതിക്ക് വേണ്ടി ചുങ്കത്തറ അങ്ങാടിയില്‍ കെട്ടിടമുള്‍പ്പെടെയുള്ള സ്ഥലം വാങ്ങിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. പുറത്താക്കപ്പെട്ടവര്‍ ഇത് അവരുടെ പേരിലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജ സീലും ലെറ്റര്‍ പേഡുമുണ്ടാക്കിയാണ് ചെയര്‍മാന്‍ അംഗങ്ങള്‍ക്ക് കത്ത് അയച്ചത്. കഴിഞ്ഞ ഫെബ്രുവരി 25ന് ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാനായിരുന്ന കല്ലായി മുഹമ്മദലി, അംഗങ്ങളായ കെ പി ബാവ, പി അബൂബക്കര്‍, സി എച്ച് ഷൗക്കത്തലി, സി അബ്ദുല്‍കരീം, സി അബ്ദുല്ല എന്നിവരെ പുറത്താക്കി പകരം പുതിയ ആളുകളെ തിരഞ്ഞെടുത്തുവെന്നുമാണ് സുഹൈര്‍ ചുങ്കത്തറ പറയുന്നത്.
മാനേജിംഗ് ട്രസ്റ്റിയേയും കോളജിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഇവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും സുഹൈര്‍ പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി എച്ച് മുഹമ്മദ്, പി അബ്ദുല്ല ഹാജി, അബ്ദുല്ല സുഹൈര്‍ എന്നിവരും പങ്കെടുത്തു.
Related News: ജിന്ന്‌ വിവാദത്തിനൊപ്പം അഴിമതികഥകളും; സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായി ചാരിറ്റബിള്‍ ട്രസ്റ്റ്‌