ശംസുല്‍ ഉലമ അനുസ്മരണം ഇന്നു മുതല്‍ ബെളിഞ്ചയില്‍

ബദിയടുക്ക: ബെളിഞ്ചം ശാഖ എസ്.വൈ.എസ് -എസ്.കെ. എസ്.എസ്.എഫ് സംയുക്ത അഭിമുഖ്യത്തിലുള്ള ശംസുല്‍ ഉലമ അനുസ്മരണവും മത പ്രഭാഷണവും മാര്‍ച്ച് 28,29 തീയ്യതികളില്‍ ബെളിഞ്ച ഹദ്ദാദ് നഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ശാഖ കമ്മിറ്റി യോഗം തീരുമാനിച്ചു.പരിപാടിയില്‍ കാസറകോട് സംയുക്ത ഖാസി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, കാന്തപുരം അബ്ദുല്‍ ബാരി ബാഖവി, അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍, സിറാജുദ്ധീന്‍ ദാരിമി കക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. 
യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി ബൈരമൂല അധ്യക്ഷത വഹിച്ചു. എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.അബദുല്ല അലാബി,ബി.എം അഷ്‌റഫ്, അബ്ദുല്ല ഗോളിക്കട്ട, ലത്തീഫ് നാരമ്പാടി, അസീസ് ദര്‍ക്കാസ്, ശരീഫ് നെല്ലിത്തടുക്ക,റഹ്മാന്‍ ബങ്കിളിക്കുന്ന്, നാസര്‍ ചംബ്രമഞ്ചാല്‍, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.