സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി

മനാമ : സമസ്ത ബഹ്‌റൈന്‍ ഉംറ സംഘത്തിന്ന് മനാമ സമസ്ത മദ്രസ്സാ ഹാളില്‍ കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ബസ്സിലായി പോകൂന്ന സംഘത്തിന്ന് ഉമറുല്‍ ഫാറൂഖ് ഹുദവി, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, ഷൗഖത്തലി ഫൈസി വയനാട് എന്നിവര്‍ നേത്രിത്വം കൊടുകുന്നു. യാത്രയയപ്പിന്ന് ആശംസ നേര്‍ന്ന് കൊണ്ട് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, ഉംറ കണ്‍വീനര്‍ വി.കെ. കൂഞ്ഞഹമദ് ഹാജി. എസ്.കെ. എസ് .എസ്.എഫ്. സെക്രട്ടറി അബ്ദുല്‍ മജീദ്.ടി പ്രസംഗിച്ചു. ചടങ്ങിന്ന് ഓര്‍ഗ: സെക്രട്ടറി കളത്തില്‍ മുസ്തഫ സ്വഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.