സി.എം അബ്ദുല്ല മൗലവി ഉത്തരകേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവ് : കുമ്പോള്‍ തങ്ങള്‍

സിയാറത്തിന് സി.എം ഉബൈദുല്ലാഹ് മൗലവി
ചെമ്പരിക്ക നേതൃത്വം നല്‍കുന്നു
ചട്ടഞ്ചാല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ഉപാധ്യക്ഷനും കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്തുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി സമന്വയമെന്ന മാന്ത്രവിദ്യയിലൂടെ മതവിദ്യയെയും ലൗകിക വിദ്യാഭ്യാസത്തെയും അനുനയിപ്പിച്ച വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവെന്ന് സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോള്‍. അത്യുത്തര കേരളത്തിലും ദക്ഷിണ കര്‍ണാടകയിലും സിഎമ്മെന്ന അതുല്യ പ്രതിഭ ആത്മീയ വൈജ്ഞാനിക പ്രഭ ചൊരിയുകയായിരുന്നു. അനുസ്മരണങ്ങള്‍ വിപണിവല്‍ക്കരിക്കപ്പെടുകയും കമാനങ്ങളിലും പോസ്റ്ററുകളിലുമുള്ള പ്രകടനപരത വെളിവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സി.എം ഉസ്താദെന്ന സ്മര്യപുരുഷന്‍ ഏതുവിധേയനയും സ്മരിക്കപ്പെടേണ്ട മഹദ് വ്യക്തിത്വത്തിന് ഉടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്ന സി.എം അബ്ദുല്ല മൗലവി നാലാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പരിക്ക മഖാമില്‍ നടന്ന സിയാറത്തിന് സി.എം ഉബൈദുല്ലാഹ് മൗലവി ചെമ്പരിക്ക നേതൃത്വം നല്‍കി. ദിക്‌റ് ദുആ മജ്‌ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി നേതൃത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം..സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ടി.ഡി അഹ്മദ് ഹാജി, ടി.ഡി അബ്ദുല്ല ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, പാക്യര മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, അഡ്വ. സി.എന്‍ ഇബ്രാഹിം, ശാഫി ഹാജി ബേക്കല്‍, മല്ലം സുലൈമാന്‍ ഹാജി, ഇബ്രാഹിം കുട്ടി ദാരിമി, എം. പി മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി, മുജീബ് ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, സി.കെ.കെ മാണിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod