സമസ്ത നിലപാട്; ചാനൽ വാർത്ത‍ തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ

കോഴിക്കോട്: കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന എസ്.കെ. എസ്.എസ്.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക ള്‍ക്കെതിരെ സമസ്ത നിലപാട് എടുക്കുന്നു വെന്ന വിധത്തില്‍ തന്റെ പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്‌നം ഉദ്ധരിച്ച് രാഘവന്റെയും ടി.സിദ്ധീഖിന്റെയും പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സിദ്ധീഖിനും ഇക്കാര്യം ബോധ്യമുള്ളതാണ്. സമസ്തയുടെ പ്രവര്‍ത്തന ങ്ങളുമായി ടി.സിദ്ധീഖ് എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് സമസ്തയുടെ കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.