തിരൂരങ്ങാടി
: കേരള
അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍
(കെ.എ.ടി.എഫ്)
സംസ്ഥാന
തലത്തില്‍ നടത്തിയ സാഹിത്യരചനാ
മത്സരങ്ങളില്‍ ദാറുല്‍ ഹുദാ
വിദ്യാര്‍ത്ഥികള്‍ക്ക്
തിളക്കമാര്‍ന്ന വിജയം.
കോളേജ്
വിഭാഗത്തില്‍ നടത്തിയ അറബിക്
ലേഖന മത്സരത്തില്‍ ദാറുല്‍
ഹുദാ പി.ജി
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
ഹദീസ് ഒന്നാം വര്‍ഷ വിദ്യാത്ഥി
അബ്ദുറഹ്മാന്‍ കോട്ടക്കടവും
അറബിക് കവിതാ രചനയില്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
ഖുര്‍ആനിലെ സ്വാദിഖ് എടയാറ്റൂരും
ഒന്നാം സ്ഥാനം നേടി. മലയാളം
കഥാരചനയില്‍ സൈദലവി കണ്ണാടിപ്പടിയും
കവിതാ രചനയില്‍ ഇബ്രാഹീം
കളനാടും ഒന്നാം സ്ഥാനം നേടി.
ഇരുവരും ദാറുല്‍
ഹുദായിലെ ഡിപ്പാര്‍ട്ട്‌മെന്റ്
ഓഫ് ദഅ്‌വാ ഒന്നാം വര്‍ഷാം
വിദ്യാര്‍ത്ഥികളാണ്.
വിജയികള്‍ക്ക്
വയനാട് നടന്ന കെ.എ.ടി.എഫ്
സംസ്ഥാന സമ്മേളനത്തില്‍
ട്രോഫികള്‍ വിതരണം ചെയ്തു.
- Darul Huda Islamic University