കാസര്‍കോട് : പള്ളികളും മദ്രസകളും അടക്കമുള്ള ആരാധനാലയങ്ങളില്‍ വിഭാഗീയത ഉണ്ടാക്കാനും അത് വഴി അക്രമം അഴിച്ച് വിടുകയും ചെയ്യുന്നവര്‍ എത്ര ഉന്നത ബന്ധമുള്ളവരാണെങ്കിലും അത്തരക്കാരെ സംരക്ഷിക്കില്ലെന്നും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് മതിയായ ശിക്ഷ വാങ്ങികൊടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുന്നി നേതാക്കളുമായി കാസറകോട്ട് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ജില്ലയില്‍ ഐക്യത്തോടുകൂടി നീങ്ങുന്ന മഹല്ലുകളില്‍ ഒരു ഖാസി ഉണ്ടായിരിക്കെ മറ്റൊരു ഖാസിയെ നിയമിച്ചും യഥാര്‍ത മഹല്ല് കമ്മിറ്റി ഉണ്ടായിരിക്കെ ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ സമാന്തര മഹല്ല് കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ കീഴില്‍ പുതിയ ഖത്തീബിനെ നിയമിക്കുകയും ചെയ്ത് നാടുകളില്‍ ഭിന്നതയും പ്രശ്‌നവും ഉണ്ടാക്കി കാന്തപുരം ഗ്രൂപ്പ് തങ്ങളുടെ സ്വാധീന മേഘലകളില്‍ പള്ളികള്‍ പൂട്ടിപ്പിക്കുകയും മദ്രസകള്‍ക്ക് ഇടച്ചുവര് വെപ്പിക്കുകയും ചെയ്യുന്നതിനെ പ്രതിരോധിച്ചതിന്റെ പേരില്‍ മഹല്ല് ഭാരവാഹികളെ അടിച്ച് പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ശ്രമിക്കുക വരെ ചെയ്തിട്ടുണ്ട്.
അത്തരക്കാര്‍ക്കെതിരെ 307 വകുപ്പ് ചേര്‍ത്ത് വധശ്രമത്തിന്ന് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി പോലീസ് അറസ്റ്റ് ചെയ്യുന്നില്ല.അക്രമികള്‍ സൗര്യജീവിതം തകര്‍ത്ത് നാട്ടില്‍ വിലസുമ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ ഒളിവിലാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.നിങ്ങളുടെ വികാരം മനസ്സിലാക്കുന്നുണ്ടെന്നും നിശ്പക്ഷ സമീപനം സ്വീകരിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭ്യമാക്കാനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ എസ്.വൈ.എസ്- എസ്.കെ. എസ്.എസ്.എഫ്. നേതാക്കളായ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, ഹമീദ് കുണിയ എന്നിവര്‍ സംബന്ധിച്ചു.