തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിൽ
കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാഫി- സഅദി സമ്മേളനം ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും. പരിപാടിയില്‍ സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രന്‍, കണ്ണിയത്ത് ഉസ്താദിന്റെ പുത്രന്‍, കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരിക്കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി, സി.എം.കുട്ടി സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, നാസര്‍ സഖാഫി, ജുനൈദ് സഅദി, ഉസ്മാന്‍ അഹ്‌സനി, അമീര്‍ സഅദി, അബ്ദുല്‍ അസീസ് മദനി, ഹാരിസ് ഹനീഫി, അശ്കര്‍ അഹ്‌സനി, അബ്ദുല്ല സഅദി, ശമീര്‍ സഖാഫി, അബ്ദു റഷീദ് സഅദി, ബശീര്‍ സഅദി, അക്ബര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനം
പൂര്‍ണ്ണമായും www.kicrlive.com,
ബൈലക്‌സ്
മെസഞ്ചറിലെ കേരള ഇസ്ലാമിക്
ക്ലാസ്സ് റൂം, മൊബൈലിലെ
ഇന്റര്‍നെറ്റ് റേഡിയോ,
മൊബൈല്‍ ടി.വി
എന്നിവ മുഖേന തല്‍സമയം
ലോകത്തെവിടെയും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമ്മേളനവും തുടർന്നുള്ള ചർച്ചകളും കാണാൻ ഇവിടെ click ചെയ്യുക.