കാസറകോട് : അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളില്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ അതിക്രമം കാണിക്കുന്നതും ജുമുഅ പോലെയുള്ള ആരാധനകളെ തടസ്സപ്പെടുത്തുന്നതും വളരെയധികം അപലപനീയ പ്രവര്‍ത്തികളാണെന്നും അത്തരം അതിക്രമ കാരികളെ സമുദായം ഒറ്റപ്പെടുത്തണമെന്നും സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാണിമൂല പള്ളിയില്‍ വെച്ച് എ.പി. വിഭാഗത്തിന്റെ വധ ശ്രമത്തില്‍ തലക്ക് വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ ജമാഅത്ത് പ്രസിഡണ്ടും നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായ എന്‍.എ അബ്ദുല്‍ഖാദര്‍ ഹാജിയെ അദ്ധേഹം ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു.