റിട്ടേഡ് എസ്.പി. ഹബീബ് റഹ്മാന്റെ രാജി സമസ്തയുടെ വിജയം : എസ്.കെ. എസ്.എസ്.എഫ്


കാസറകോട് : മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെ മറ്റൊരു രൂപത്തില്‍ ചിത്രീകരിച്ച് അന്വേഷണം വഴി തിരിച്ച് വിട്ട റിട്ടേഡ് എസ്.പി. ഹബീബ് റഹ് മാനെ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയും അതിനെതിരെ എസ്.കെ. എസ്.എസ്.എഫ്. പ്രതിഷേധം ശക്തമാക്കുകയും ലോകസഭ തിരഞ്ഞടുപ്പില്‍ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ കഴിഞ്ഞ ആഴ്ച്ച മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി കാസറകോട് എത്തിയപ്പോള്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയില്‍ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍,ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ പങ്കെടുക്കുകയും ഹബീബ് റഹ് മാനെ പ്രസ്തുത സ്ഥാനത്ത് നിന്ന് മാറ്റാതെ ഒരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായ ശക്തമായ സമ്മര്‍ദ്ദ ഫലമായി പ്രസ്തുത സ്ഥാനത്ത് നിന്നുള്ള ഹബീബ് റഹ് മാന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.