ജില്ലകൾ ഒരുങ്ങി;.."സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത" SKSSF വിഖായ 'ഡേ നാളെ (ഞായര്‍)

കോഴിക്കോട്: 'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രത' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് വിഖായക്കു കീഴില്‍ നടത്തുന്ന വിഖായ 'ഡേ' നാളെ (ഞായര്‍) ആചരിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വിപുലമായ രീതിയില്‍ ദിനാചരണം നടക്കും. സെമിനാറുകള്‍, ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുകള്‍, വിഖായാ വളണ്ടിയേഴ്‌സ് മാര്‍ച്ച്, സൈറ്റ് ലോഞ്ചിഗ്, ലഘുലേഖ വിതരണം, പൈതൃക സദസ്സുകള്‍, എക്‌സിബിഷന്‍, ശുചീകരണ യജ്ഞം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ റഫീഖ് അഹമ്മദ് തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിശാദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ഷര്‍ഹബീല്‍ മഅ്‌റൂഫ്, ശിഹാബ് കുഴിഞ്ഞളം, അന്‍വര്‍ നല്ലളം എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സലാം മുക്കോണം നന്ദിയും പറഞ്ഞു.