ദാറുല്‍ ഹുദാ അന്തര്‍കലാലയ കലോത്സവം ഏപ്രിലില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മൂന്നാമത് അന്തര്‍കലാലയ കലോത്സവം 'സിബാഖ്-14' ഏപ്രിലില്‍ നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി. ദാറുല്‍ ഹുദായിലെയും യു.ജി കോളേജുകളിലേയും നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന 'സിബാഖ്-14' ന്റെ പ്രാഥമിക മത്സരങ്ങള്‍ ഏപ്രില്‍ 22 ന് കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജ്, മലപ്പുറം താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, തൃശൂര്‍ ചാമക്കാല നഹ്ജുറശാദ് ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നടക്കും. ഫൈനല്‍ റൗണ്ട് ഏപ്രില്‍ 26, 27 തിയ്യതികളില്‍ വാഴ്‌സിറ്റി കാമ്പസിലും നടക്കും.
വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി. യൂസുഫ് ഫൈസി മേല്‍മുറി, രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ നാസിര്‍ ഹുദവി, കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, വി. മുനീര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University