സമസ്ത ബഹ്റൈന്‍ സനാബിസ് ഏരിയ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത്, സനാബിസ് ഏരിയ ജീലാനി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ആത്മീയ ഔന്നിത്യത്തില്‍ ജീവിച്ച മഹാനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി () സമൂഹത്തിന്റെ താഴെ കിടയിലുള്ളവരോട് കാണിച്ച വിശാല മനസ്‌കതയും സ്നേഹ സമ്പന്നമായ പെരുമാറ്റവും സര്‍വ്വോപരി അനാഥ മക്കള്‍ക്ക് നല്‍കിയ സംരക്ഷണവും മാതൃകയാക്കപ്പെടേണ്ട നേതൃ ഗുണങ്ങളായിരുന്നു വെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സമസ്ത കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി പറഞ്ഞു. സനാബിസ് ഏരിയ കമ്മിറ്റി സമാഹരിച്ച കൊടമേരി സ്വദേശി മുത്തുട്ടി തങ്ങള്‍ക്കുള്ള സഹായ നിധി സംഗമത്തില്‍ വെച്ച് ഉമറുല്‍ ഫാറൂഖ് ഹുദവി അനസ് കൊടമേരിയെ ഏല്‍പിച്ചു. കുഞ്ഞമ്മദ് ചെമ്മരത്തൂര്‍, അഷ്‌റഫ് മാട്ടൂല്‍, അനസ് പുറമേരി, കുഞ്ഞമ്മദ് വടകര, യൂസുഫ് ഹാജി, ആശ്കര്‍ തലശ്ശേരി, മാജിദ് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
- Samastha Bahrain