ഹാപ്പി ഫാമിലി വര്‍ക്ക്‌ഷോപ്പ്; മദ്റസ, സ്കൂള്‍ തുടങ്ങിയ സെന്ററുകളില്‍ പ്രോഗ്രാം നടത്താന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗിന് കീഴില്‍ സന്തുഷ്ഠ കുടുംബ ജീവിതത്തിന് സഹായകമാവുന്ന രീതിയില്‍ ഹാപ്പി ഫാമിലി വര്‍ക്ക്‌ഷോപ്പ് നടത്തപ്പെടുന്നു. കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, പാരന്റിംഗ്, കൗമാര കൗണ്‍സിലിംഗ്, പോസ്റ്റ് മാരിറ്റല്‍ ലൈഫ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് 10 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. ഒരു മാസക്കാലയളവില്‍ ആഴ്ചയില്‍ ഓരോ സെഷനുകളിലായി വര്‍ക്ക്‌ഷോപ്പ് നടത്തപ്പെടും. വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഈ വര്‍ക്ക്‌ഷോപ്പില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അനുവദിക്കപ്പെടുന്ന ഓരോ സെന്ററുകളിലുമായി വനിതാ ട്രെയിനര്‍മാര്‍ ക്ലാസെടുക്കും. മദ്‌റസ, സ്‌കൂള്‍ പോലെയുള്ള സെന്ററുകളില്‍ ഇത്തരം വര്‍ക്ക്‌ഷോപ്പ് നടത്താന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും 9846047066 / 9961982796 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University