കണ്ണിയത്ത് ഉസ്താദ് അക്കാദമി മസ്ജിദ് തറക്കല്ലിടല്‍ 23 ന്

കാസറകോട് : ബദിയടുക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും സമസ്ത കാസറകോട് ജില്ലാകമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മ്മിക്കുന്ന മസ്ജിദിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 23 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് യു. എം. അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി സ്വാഗതം പറഞ്ഞു. എം. പി. മുഹമ്മദ് ഫൈസി, . പി. ഹംസത്തുസ്സഅദി, സുബൈര്‍ ദാരിമി പൈക്ക, ബി. എച്ച് അബ്ദുല്ലകുഞ്ഞി, റഷീദ് ബെളിഞ്ചം, സി. എം. ബി. ഫൈസി. ആദൂര്‍, പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, കോട്ട അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് ഹാജി വഫ, ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, . അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, മജീദ് പൈക്ക, ബദ്‌റുദ്ധീന്‍ താസിം, അഷ്‌റഫ് പള്ളിക്കണ്ടം, ബി. അബ്ദുല്‍ ഖാദര്‍, ഹനീഫ കുവ്വത്തോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam