മനാമ
: തിരുചര്യങ്ങള്‍
മുറുകെപിടിച്ച് സ്നേഹവും
സാഹോദര്യവും സഹാര്‍ദവും
നിലനിര്‍ത്തി വിശ്വാസികളെല്ലാം
ഐക്യത്തോടെ മുറേണമെന്നും
അത് കാലഘട്ടത്തിന്റെ
ആവശ്യമാണെന്നും പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അഭിപ്രായപ്പെട്ടു.
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം
ബഹറൈനിലെത്തിയ ഹൈദരലി
തങ്ങള്‍ക്ക് മനാമയിലെ സമസ്ത
കേരള സുന്നീ ജമാഅത്തിന്റെ
കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ
സ്വീകരണത്തില്‍ സംബന്ധിച്ച്
സംസാരികുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈന്‍
എം.പി
മാരായ ബഹു. അഹ്മദ്
അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത,
ബഹു. ഹസന്‍
ഈദ് ബുഖമ്മാസ് എന്നിവരും
ചടങ്ങില്‍ സംബന്ധിച്ചു.
നേരത്തെ
കേരളത്തില്‍ ജാമിഅ:
നൂരിയ്യ അറബിക്
കോളേജ് സന്ദര്‍ശിച്ചപ്പോള്‍
ഉണ്ടായ അനുഭവങ്ങളും പാണക്കാട്
കുടുംബത്തിന് വിശ്വാസികള്‍
നല്‍കുന്ന പരിഗണനകളും അവര്‍
എടുത്തു പറഞ്ഞു. ചടങ്ങില്‍
സമസ്ത കേരള സുന്നീ ജമാഅത്ത്
പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍
കോയ തങ്ങള്‍ അദ്ധ്യക്ഷത
വഹിച്ചു. സമസ്ത
കേന്ദ്ര, ഏരിയ
നേതാക്കളും മദ്രസാ അദ്യാപകരും
പങ്കെടുത്തു.
- Samastha Bahrain
- Samastha Bahrain