സമസ്ത ബഹ്റൈന്‍ ദ്വിദിന മത പ്രഭാഷണ പരമ്പര 29, 30 തിയ്യതികളില്‍; ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും

അഹ്‌മദ്‌ കബീര്‍ ബാഖവി(Samastha Bahrain File Photo)
മനാമ : പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവി വീണ്ടും ബഹ്‌റൈനിലെത്തുന്നു. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷകനായാണ്‌ ബാഖവി ബഹ്‌റൈനിലെത്തുന്നത്‌ഈ മാസം (മാര്‍ച്ച്‌) 29, 30 എന്നീ തീയ്യതികളില്‍ രാത്രി 8.മണിക്ക്‌ മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ്‌ മത പ്രഭാഷണ പരമ്പര ഒരുക്കിയിരിക്കുന്നത്‌കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവി കഴിഞ്ഞ വര്‍ഷവും മാര്‍ച്ച്‌ 29 നാണ്‌ ആദ്യമായി ബഹ്‌റൈനില്‍ മത പ്രഭാഷണത്തിനെത്തിയത്‌. മൂന്ന്‌ ദിവസങ്ങളിലായി നടന്ന മത പ്രഭാഷണ പരമ്പരയുടെ തുടര്‍ച്ചയായാണ്‌ ഈ വര്‍ഷവും പ്രഭാഷണം നടത്തുന്നത്‌.
മാര്‍ച്ച്‌ 29 മുതല്‍ ദിവസവും രാത്രി 8.മണിക്ക്‌ ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം അവര്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച്‌ ബാഖവി പ്രഭാഷണം നടത്തും. വിശദവിവരങ്ങള്‍ക്ക്‌ : 0097333257944. 
- baqavi bahrain