ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ട്രൈനേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് ടീമിന് തുടക്കമായി

പ്രിന്‍സിപ്പാല്‍ നൗഫല്‍ ഹുദവി കൊടുവള്ളി
 ഉദ്ഘാടനം ചെയ്യുന്നു
ഉദുമ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) സംഘടിപ്പിക്കുന്ന ഇമാദ് ട്രൈനേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് ടീമിന് തുടക്കമായി. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാല്‍ നൗഫല്‍ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. കെ. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സിറാജ് പറമ്പത്ത് ക്ലാസ്സെടുത്തു. അബ്ദുല്‍ റഹ്മാന്‍ ഹാജി ഉദുമ പടിഞ്ഞാര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, സിറാജുദ്ദീന്‍ ഇര്‍ശാദി ബെദിമല,അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, സ്വാദിഖ് ഇര്‍ശാദി ആലക്കോട്, ജാബിര്‍ ഇര്‍ശാദി രാമന്തളി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, മാജിദ് ഇര്‍ശാദി, സവാദ് ഇര്‍ശാദി കട്ടക്കാല്‍, ശൗഖുല്ലാഹ് ഇര്‍ശാദി, ഇര്‍ശാദ് ഇര്‍ശാദി കുണിയ, മുസ്തഫ ഇര്‍ശാദി, ഹക്കീം ഇര്‍ശാദി ഹദ്ദാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod