നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കണം : ബശീര്‍ ഫൈസി ദേശമംഗലം

ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി
ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍ : നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് പൊതു സമൂഹത്തിന്റെ ബാധ്യതയെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബശീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. പാര്‍ശ്വ വല്‍കരിക്കപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും മുഖ്യധാരയിലേക്കെത്തിക്കുന്നതിന് പ്രതിജ്ഞാ ബദ്ധരാവമണമെന്നും അദ്ദേഹം പറഞ്ഞു. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ എം..സി ഹാളില്‍ സംഘടിപ്പിച്ച സില്‍വര്‍ജൂബിലി സന്ദേശ പ്രഭാഷണം 'എന്റെ സുപ്രഭാതം' പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ടി.എസ് മമ്മി ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ ഇബ്രാഹീം ഫൈസി പഴുന്നാന, ശബീര്‍ അകലാട്, പി.എസ് ഇസ്ഹാഖ്, നൂറുദ്ദീന്‍ യമാനി, അശ്‌റഫ് മൗലവി കുഴിങ്ങര, അബ്ദുര്‍റഹ്മാന്‍ പടിഞ്ഞാക്കര, മുസ്ഥഫ മുണ്ടുപാറ തുടങ്ങിയവര്‍ പങ്കെടുത്തു. ''നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത'' എന്ന പ്രമേയവുമായി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തിലാണ് സില്‍വര്‍ജൂബിലി നടക്കുന്നത്.