സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന് (06 വ്യാഴം). അത്തിപ്പറ്റ ഉസ്താദ് പങ്കെടുക്കും

അബൂദാബി : അബൂദാബി സുന്നി സെന്ററും SKSSF ഉം സംയുക്തമായി സംഘടിപ്പിക്കുന്ന മാസാന്ത പ്രഭാഷണം ഇന്ന് (വ്യാഴം) രാത്രി 8.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. 'വചനപ്പൊരുള്‍' എന്ന പേരില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ നാലാം ഭാഗത്തില്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി 'മരണവും അനന്തര ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദുആ സദസ്സിന് പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ നേതൃത്വം നല്‍കും.
- Rasheed Faizy