SKSSF സില്‍വര്‍ ജൂബിലിക്ക് 25 ഇന കര്‍മ്മ പദ്ധതികള്‍

പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന സന്ദേശവുമായി ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന SKSSF സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ 25 ഇന കര്‍മ്മ പദ്ധതികള്‍ തയ്യാറായി. വിദ്യാഭ്യാസം, പ്രബോധനം, ആദര്‍ശം, ആത്മീയം, സന്നദ്ധ സേവനം, കല, സാഹിത്യം, സൈബര്‍ തുടങ്ങിയ മേഖലകളില്‍ ഒരുവര്‍ഷത്തിനിടയില്‍ വിപുലമായ കര്‍മ്മ പരിപാടികള്‍ നടക്കും. കരിയര്‍ ക്ലബ്ബുകള്‍, സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് ലേണിംഗ്, പ്രസാധനം, ഡോക്യുമെന്ററി, സോഫ്റ്റുവെയറുകള്‍, മാതൃകാ മസ്ജിദുകള്‍, എക്‌സിബിഷന്‍, ഹെറിറ്റേജ് ലൈബ്രറി, ട്രൈനിംഗ് സെന്ററുകള്‍ തുടങ്ങിയവ ജൂബിലിയുടെ ഭാഗമായി സ്ഥിരസംവിധാനമായി സ്ഥാപിക്കും. മാര്‍ച്ച് 31ന് മുമ്പായി ജില്ലാ കൗണ്‍സില്‍ ക്യാമ്പുകള്‍ നടക്കും. തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന സംസ്ഥാന തല ശില്പശാല പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എസ് വി മുഹമ്മദലി, സി എച്ച് ത്വയ്യിബ് ഫൈസി, എം പി മുഹമ്മദ് മുസ്‌ലായാര്‍ കടുങ്ങല്ലൂര്‍, സലീം എടക്കര, എന്നിവര്‍ പാനലല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. റിയാസ് നരിക്കുനി, ആസിഫ് ദാരിമി പുളിക്കല്‍, ഡോ: സുബൈര്‍ ഹുദവി, പി എം റഫീഖ് അഹമ്മദ്, റശീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, ഡോ: ബഷ്‌റുല്‍ ഹാഫി, ഷെബിന്‍ മുഹമ്മദ്, ബാസിത് ചെമ്പ്ര, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE