വാരാമ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ കീഴില്‍
വാരാമ്പറ്റയില്‍ നടന്നു
വരുന്ന സആദ കോളേജിനു വേണ്ടി
പുതുതായി നിര്‍മ്മിക്കുന്ന
അക്കാദമിക് ബ്ലോക്കിന്റെ
പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച്
13 ന്
വ്യാഴാഴ്ച 4 മണിക്ക്
പാണക്കാട് സയ്യിദ് റഷീദലി
ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത
ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിക്കും.
ചെയര്‍മാന്‍
പി എ ആലിഹാജിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന കോളേജ് കമ്മിറ്റി
യോഗം ഇബ്രാഹിം ഫൈസി പേരാല്‍
ഉദ്ഘാടനം ചെയ്തു. പി
അബൂബക്കര്‍ ഹാജി, എ
സി പോക്കു, കെ
വി സുലൈമാന്‍ ഹാജി,
സുബൈര്‍
കോടഞ്ചേരി, എ
സി മായിന്‍ ഹാജി, കെ
സി ആലി, എ
കെ ആലി ഹാജി, നൗഷാദ്
ബപ്പനം, എ
സി മമ്മൂട്ടി, നടുക്കണ്ടി
അന്ത്രു, കല്ലേരി
ആലി ചര്‍ച്ചയില്‍ പങ്കെടുത്തു.
കണ്‍വീനര്‍
എ കെ സുലൈമാന്‍ മൗലവി സ്വാഗതവും
ആരിഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally