ജമാലിയ്യ ശരീഅത്ത് കോളേജിന് ശിലയിട്ടു

മണ്ണാര്‍ക്കാട്: അമ്പംകുന്നില്‍ വീരാന്‍ ഔലിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ജമാലിയ്യ ശരീ അത്ത് കോളേജ് കെട്ടിട ശിലാസ്ഥാ പനകര്‍മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.ടി. മുസ്തഫ അശ്‌റഫി അധ്യക്ഷനായി. സി.കെ.എം. സാദിഖ് മുസ്ലിയാര്‍, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., കാപ്പില്‍ സെയ്തലവി, എം.ടി. മുഹമ്മദാലി മുസ്ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, അലി ഓട്ടുപാറ എന്നിവര്‍ പ്രസംഗിച്ചു.