ഉപ്പിനങ്ങാടി ഖാസിയായി ത്വാഖ അഹമ്മദ് അല്‍-അസ്ഹരി സ്ഥാനമേറ്റു

കാസര്‍കോട് : ഉപ്പിനങ്ങാടി റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പിനങ്ങാടി മാലിക് ദിനാര്‍ മസ്ജിദിന്റെയും അനുബന്ധമായിട്ടുള്ള പത്തൊമ്പത് മസ്ജിദുകളുടെയും ഖാസിയായി കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് , ചിക്മംഗ്ലൂര്‍, ഉടുപ്പി, ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍-അസ്ഹരി സ്ഥാനമേറ്റെടുത്തു. 
മാലിക് ദിനാര്‍ മസ്ജിദ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടന്ന വര്‍ണ്ണശബളമായ ബൈഅത്ത് ചടങ്ങില്‍ സമസ്ത കേരള ജം ഈയത്തുല്‍ ഉലമ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 
സമസ്ത കര്‍ണ്ണാടക പ്രസിഡണ്ട് അബ്ദുള്‍ ജബ്ബാര്‍ മുസലിയാര്‍ മിത്തബയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപ്പനങ്ങാടി മാലിക് ദിനാര്‍ മസ്ജിദ്, കറായ, അടയ്ക്കല്‍, ആത്തൂര്‍, കൊക്കട, കോല്‍ബേ, ബദ്രോഡി, കരവല്‍, ഇരവന്താടി, അരസിനമക്കി, ആത്തൂര്‍, പദ്രമെ, അലനേരങ്കി, പെരിയടുക്ക, മാപ്പാള്, കുദ്‌നൂറ്, ദണ്ഡിബാഗിലു, മല്ലികെമജല്‍, ബങ്കേരുകട്ട എന്നീ ഇരുപത് മഹല്ലുകളാണ് ത്വാഖ അഹമ്മദ് അല്‍-അസ്ഹരിയെ ഖാസിയായി ഇന്നലെ (ഞായര്‍) ബൈഅത്ത് ചെയ്തത്. 
സയ്യിദ് ഹബീബ് തങ്ങള്‍ ഗെഡിയാര്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാജ് തങ്ങള്‍ ആത്തൂര്, സയ്യിദ് അനസ് തങ്ങള്‍ ദണ്ഡിബാഗിലു, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സത്താര്‍ പന്തല്ലൂര്, മുഹമ്മദ് രാമന്തളി, സലിം നദ്‌വി വെളിയമ്പ്ര തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ദക്ഷിണ കന്നഡ ജില്ലാ വഖഫ് അധ്യക്ഷന്‍ റഷീദ് ഹാജി കെ.വി, അബ്ദുള്‍ ഖാദര്‍ ദാരിമി കൊടുങ്കായി, എസ്.കെ.ഐ.എം.ബി.വി, കേന്ദ്ര കമ്മിറ്റി അംഗം ഹാജി അബൂബക്കര്‍ കോല്‍ത്ത മജ്ജല്‍, ഹാജി കെ.എസ്. ഇസ്മായില്‍ കല്ലടുക്ക, മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹാജി മുഹമ്മദ് മസ് ഊദ്, ഡി.കെ.എം.എം.എ, അധ്യക്ഷന്‍ ഹാജി മൊയ്തീന്‍ അബ്ബ, മുസ്തഫ ഗഞ്ചി, മുഹമ്മദി മീറാന്‍ അല്‍ ഹൈത്തമി ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.