ചട്ടഞ്ചാല്‍
: നാളിതുവരെ
സൗഹാര്‍ദത്തിലും പരസ്പര
സ്‌നേഹത്തോടെയും ജീവിച്ചിരുന്ന
മാണിമൂല പ്രദേശത്ത് സമസ്തയുടെയും
വിദ്യാഭ്യാസ ബോര്‍ഡിന്റെയും
കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന
മാണിമൂല ജമാഅത്തിന്റെ
പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന്
പോലും മാരകായുധങ്ങളുമായി
പള്ളിയില്‍ വരികയും ദീര്‍ഘകാലം
ജമാഅത്ത് പ്രസിഡണ്ടും
സെക്രട്ടറിയുമായിരുന്ന
കുറ്റിക്കോല്‍ പഞ്ചായത്ത്
സുന്നി യുവജനസംഘം പ്രസിഡണ്ടുമായ
അബ്ദുല്‍ ഖാദര്‍ ഹാജി വധിക്കാന്‍
ശ്രമിച്ച് തലക്ക് മാരകമായ
പരിക്കേല്‍പ്പിക്കുകയും
ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും
അപലപനീയവുമാണെന്നും കുറ്റവാളികളെ
ഉടന്‍ പിടികൂടി നിയമത്തിന്റെ
മുന്നില്‍ കൊണ്ടുവരണമെന്ന്
ചട്ടഞ്ചാല്‍ റെയിഞ്ച്
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ആവശ്യപ്പെട്ടു. പ്രസിഡണ്ട്
എം.പി.
മുഹമ്മദ് ഫൈസി
അദ്ധ്യക്ഷം വഹിച്ചു.
അബ്ദുല്‍
ഖാദിര്‍ നദ്‌വി കുണിയ യോഗം
ഉല്‍ഘാടനം ചെയ്തു. ജനറല്‍
സെക്രട്ടറി ഹുസൈന്‍ തങ്ങള്‍
സ്വാഗതം പറഞ്ഞു. ജമാല്‍
ദാരിമി ടി.കെ.
അബ്ദുല്‍
റഹ്മാന്‍ ഹാജി, കുണ്ടൂര്‍
അബ്ദുല്ല, അബൂബക്കര്‍
മൗലവി നാരമ്പാടി, വി.
അബ്ദുല്ല,
അബ്ദുല്‍
അസീസ്, മുഹമ്മദ്
കുഞ്ഞി, എസ്.കെ.
അബ്ദുല്ല,
ഹനീഫ് ദാരിമി,
റിയാസ് മൗലവി,
മുഹമ്മദ് റഫീഖ്
ഫൈസി, പി.വി.
ഇഖ്ബാല്‍ മൗലവി
എന്നിവര്‍ സംബന്ധിച്ചു.