ഭാരവാഹികളുടെ പത്രസമ്മേളനം |
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ 13 ഓളം ഏരിയ കമ്മറ്റികള്‍ മുഖേനെ ബഹ്‌റൈനി ലുടനീളമുള്ള മുഴുവന്‍ പള്ളികളിലും സമസ്‌ത മദ്രസകളിലും പ്രചരണപരിപാടികള്‍ നടത്തും.
കേരളത്തിനകത്തും പുറത്തും നിരവധി വിശ്വാസികള്‍ തടിച്ചു കൂടുന്ന യുവ പണ്‌ഢിതനും ഹാഫിളും വാഗ്മിയുമായ അഹ്‌മദ് കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഹോദരീ സഹോദര•ാര്‍ കൂടി സംബന്ധിക്കുമെന്നതിനാല്‍ സ്‌ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടു കൂടെയുള്ള സദസ്സും, സദസ്സിന്റെ എല്ലാ ഭാഗത്തു നിന്നും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റ വുമാണ് സജ്ജീകരിക്കുന്നത്.
ശ്രോതാക്കളുടെ സൌകര്യാര്‍ത്ഥം നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്‌തമായി, പരിപാടിയുടെ വേദി പാക്കിസ്‌താന്‍ ക്ലബ്ബില്‍ നിന്നും കേരളീയ സമാജത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മാസം 29, 30 എന്നീ തീയ്യതികളില്‍ രാത്രി 8.മണിക്ക് കേരളീയ സമാജം ഓഡിറ്റോറിയത്തിലാണ് മത പ്രഭാഷണ പരമ്പര ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 2013 മാര്‍ച്ച് 29 നാണ് ബാഖവി ആദ്യമായി ബഹ്‌റൈനില്‍ മത പ്രഭാഷണത്തിനെത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പര യിലേക്കൊഴുകിയെത്തിയ വിശ്വാസികളെ പാക്കിസ്ഥാന്‍ ക്ലബ്ബിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തവണ പ്രഭാഷണ വേദി കേരളീയ സമാജം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.
മാര്‍ച്ച് 29, (ശനിയാഴ്‌ച) മുതല്‍ ദിവസവും രാത്രി 8.മണിക്ക് ആരംഭിക്കുന്ന മതപ്രഭാഷണങ്ങളില്‍ അഭിനവ യുഗത്തില്‍ പ്രവാസികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം അവര്‍ ഉയര്‍ത്തി പിടിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളും വിവിധ വിഷയങ്ങളും പ്രതിപാദിച്ച് ബാഖവി പ്രഭാഷണം നടത്തും.-rahmani