കാസറകോട്
: കാരന്തൂര്‍
മര്‍ക്കസില്‍ എന്റെ ഭാര്യാ
പിതാവ് സൂക്ഷിച്ചിരിക്കുന്നതും
വിഘടിത സുന്നികള്‍ പ്രവാചകന്റേത്
എന്ന് പറഞ്ഞ് കൊണ്ടുനടക്കുന്നതുമായ
കേശം വ്യാജമാണെന്നും അത്
തിരുകേശമാണെന്ന് തെളിയിക്കാന്‍
ഖിയാമത്ത് നാള്‍ വരെ അത്
കൊണ്ട് വന്നവര്‍ക്ക്
സാധിക്കില്ലെന്നും കാന്തപുരത്തിന്റെ
മരുമകനും പ്രമുഖ പണഡിതനുമായ
അബ്ദുല്‍ ബാരി ബാഖവി പറഞ്ഞു.
SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സഖാഫി-സഅദി
സമ്മേളനത്തില്‍ കാസറകോട്
പുതിയ ബസ്റ്റാന്റിന് സമീപത്ത്
പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം
ഖാസി ഇ. കെ.
ഹസ്സന്‍
മുസ്ലിയാര്‍ നഗറില്‍ അനുഗ്രഹ
പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. വരക്കല്‍മുല്ലക്കോയ
തങ്ങളുടെ കരങ്ങളാല്‍
രൂപീകൃതമാകുകയും റഈസുല്‍
മുഹഖികീന്‍ കണ്ണിയ്യത്ത്
ഉസ്താദും ശംസുല്‍ ഉലമയും
നേതൃത്വം നല്‍കുകയും ഇന്ന്
ആനക്കര കോയക്കുട്ടി മുസ്ലിയാരും
സൈനുല്‍ ഉലമ ചെറുശ്ശേരി
സൈനുദ്ധീന്‍ മുസ്ലിയാരും
നേതൃത്വം നല്‍കുന്ന സമസ്തയും
കേരളത്തിന്റെ ആത്മീയ നേതാവ്
പാണക്കാട് സയ്യിദ് ഹൈദറലി
ശിഹാബ് തങ്ങള്‍ നേതൃത്വം
നല്‍കുന്ന സുന്നി യുവജന
സംഘവുമാണ് യഥാര്‍ത മത പ്രബോധന
രംഗത്തെ ആത്മീയ സംഘടനകളെന്നും
അതിനെതിരെ 1989-ല്‍
ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍
രുപീകരിച്ച സംഘടനകള്‍ കേശം
പോലെതന്നെ വ്യാജമാണെന്നും
അത്തരം സംഘടനകള്‍ക്ക് കേരള
മുസ്ലിമീങ്ങളുടെ മനസ്സില്‍
വിളക്കൂറില്ലെന്നും അദ്ധേഹം
പറഞ്ഞു. SYS 60-ാം
വാര്‍ഷികം വാദി തൈ്വബയില്‍
ആഘോഷിച്ചപ്പോള്‍ ഞങ്ങളാണ്
60-#ാ#ം
വാര്‍ഷികം ആഘോഷിക്കേണ്ടത്
എന്ന് പറയുന്ന കാന്തപുരം
വിഭാഗം 1989-ല്‍
ജന്‍മം കൊണ്ട് 25 വയസ്സ്
പ്രായമായ യുവത്വമുള്ള സമസ്ത
കേരള സുന്നി ജംഇയ്യത്തുല്‍
ഉലമയുടെ 60 വയസ്സ്
പ്രായമായ എസ്. വൈ.
എസ്-ന്റെ
ജന്‍മദിനം ആഘോഷിക്കുന്നതിന്ന്
തുല്ല്യമായ പ്രവര്‍ത്തനമാണ്
ഇതെന്നും അദ്ധേഹം തന്റെ
പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee