മലപ്പുറം: ശൈഖ് രിഫാഈ അനുസ്മരണവും സുന്നി യുവജന സംഘം
മലപ്പുറം മണ്ഡലം കൗണ്‍സില്‍ ക്യാമ്പും ഇന്ന് (ഞായര്‍) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൗലിദ് പാരായണം, അനുസ്മരണം, കൂട്ട പ്രാര്‍ത്ഥന എന്നിവക്ക് ശേഷം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് കൗണ്‍സില്‍ സംഗമം നടക്കും.

പുല്‍പറ്റ, ആനക്കയം, മലപ്പുറം, പൂക്കോട്ടൂര്‍, കോഡൂര്‍, മുറയൂര്‍ പഞ്ചായത്തുകളിലെ തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കുന്ന സംഗമത്തില്‍ സത്താര്‍ പന്തല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. ജില്ലാ സെക്രട്ടറി സലീം എടക്കര കൗണ്‍സിലിന് നേതൃത്വം നല്‍കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പി ഹൈദ്രൂസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, സയ്യിദ് കോയഞ്ഞി കോയ തങ്ങള്‍, പി.കെ.എ ലത്തീഫ് ഫൈസി, സി യൂസുഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി,
ഇ പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഒ.കെ അബ്ദുല്ല കുട്ടി, അസീസ് പുല്‍പറ്റ, പാണക്കാട് സയ്യിദ് മുത്തുപ്പ തങ്ങള്‍ സംബന്ധിച്ചു.