വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയക്കെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ | ട്രെന്‍ഡ് അക്കാദമിക് പാനല്‍ മീറ്റ് സമാപിച്ചു

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയക്കെതിരെ രക്ഷിതാക്കകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ട്രെന്‍ഡ് അക്കാദമിക് പാനല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് ട്രെന്‍ഡ് പോലെയുള്ള സംഘടനകളുടെ സാന്നിധ്യം സമൂഹത്തിന് ആവശ്യമാണെന്നും വരുന്ന അക്കാദമിക് ഇയറില്‍ ട്രന്‍റ് പദ്ധതികളില്‍ ഈ വിഷയം ഗൗരമായി ഉള്‍പ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, ഹബീബ് കോയ തങ്ങള്‍, എസ്. വി മുഹമ്മദലി, സെയ്തലവി കാലടി, അഷ്‌റഫ് തങ്ങള്‍, ഇബ്രാഹീം മുഹമ്മദ്, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. ജാബിര്‍ ഹുദവി, പ്രഫ. അബ്ദുല്‍ മജീദ് കൊടക്കാട്,, ശംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുല്‍ വാഹിദ് ഹുദവി, റശീദ് കൊടിയൂറ, മുഹമ്മദ് ഹാരിസ് ഹുദവി, അബ്ദുല്‍ ഖയ്യും കടമ്പോട്, എം. വി. എ സത്താര്‍, ഫൈസല്‍ പി, കാലികറ്റ് രജിസ്ട്രാര്‍. ഡോ. ടി. അബ്ദുല്‍ മജീദ് മുഖ്യാതിഥിയായിരുന്നു. ഡോ. വി. സുലൈമാന്‍ സ്വഗതവും റിയാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
- skssf TREND