കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അല്‍ മഹബ്ബ 2014; പ്രഭാഷണവും ദുആ സമ്മേളനവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയം) മാര്‍ച്ച് 27, 28 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര് ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുസ്സലാം മുസ്ലിയാര് വാണിയന്നുര്, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിക്കും.
മാര്‍ച്ച് 27 ന് (വ്യാഴാഴ്ച) നടക്കുന്ന ദുആ സമ്മേളനത്തിന് ഉസ്താദ് കോയക്കുട്ടി മുസ്ലിയാര് നേത്രത്വം നല്‍കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
മാര്‍ച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് സുന്നി കൗണ്‍സില്‍ പ്രസിഡണ്ട് അബ്ദുസ്സലാം മുസ്ലിയാരെ ആദരിക്കും. പരിപാടിയുടെ സ്വാഗത സംഘം യോഗത്തില്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദു ഫൈസി, ഹംസ ബാഖവി, മുഹമ്മദലി ഫൈസി, ഇസ്മായില്‍ ഹുദവി, നാസര്‍ കോടൂര്, നസീര്‍ ഖാന്, മിസഅബ്, നാസര്‍ എം.ആര്, സിറാജ് എരഞ്ഞിക്കല്‍, ശംസുദ്ധീന്‍ മൗലവി, അന്‍വര്‍ കവ്വായി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.