ഖാസി കേസ്; കാന്തപുരം ഗ്രൂപ്പ് കഥയറിയാതെ ആട്ടം കാണുന്നു : SKSSF

കാസറകോട് : മംഗലാപുരം - ചെമ്പരിക്ക സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനുമായ സി. എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി സി. ബി. . യുടെ പ്രത്യേക ടീമിനെ കൊണ്ട്അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് SKSSF കാസറകോട് ജില്ലാകമ്മിറ്റി മൂന്ന് വര്‍ഷമായി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുകയും സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും അന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന്റെ ഭാഗമായിട്ടാണ് സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചതെന്നും അല്ലാതെ അവസരത്തിലും അനവസരത്തിലും കാന്തപുരം ഗ്രൂപ്പ് നേതാക്കളെപ്പോലെ വിലപേശല്‍ തന്ത്രം സമസ്തയുടേ നേതാക്കള്‍ പ്രയോഗിക്കാറില്ലെന്നും ഇവിഷയവുമായി കാന്തപുരം ഗ്രൂപ്പ് കഥയറിയാതെ ആട്ടം കാണുകയാണെന്നും SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മഹാനായ പണ്ഡിതനാണ് സി. എം. എന്ന് ഇപ്പോള്‍ പ്രസ്താവനയിറക്കുന്ന കാന്തപുരം ഗ്രൂപ്പ് അദ്ധേഹത്തിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷത്തിനിടയില്‍ ഒരുപ്രസ്താവന പോലും നടത്തിയിട്ടില്ല. ഖാസി കേസ് ഇപ്പോള്‍ പുരന്വേഷണം നടക്കുമെന്ന ഘട്ടം വന്നപ്പോള്‍ എന്തിനാണ് അതിനെ ഭയക്കുന്നതെന്നും പ്രസ്താവനയില്‍ ചോദിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോഡി അധികാരത്തില്‍ വരും എന്ന് പ്രതീക്ഷിച്ച് അദ്ധേഹത്തിന്റെ പ്രീതി നേടാന്‍ ഗുജറാത്തില്‍ ബി. ജെ. പി. സ്‌പോണ്‍സിഡ് സമ്മേളനം നടത്തിയ അഖിലേന്ത്യനേതാവിന്റെ അനുയായികള്‍ ഇവിടത്തെ പൊതുസമൂഹത്തിന്റെ ആവശ്യമായ ഖാസി കേസിനെ കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലപാട് വ്യക്തമാക്കാതെ സഹായിച്ചവരെ സഹായിക്കും എന്ന് പറഞ്ഞ് ഒളിച്ച് കളിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം വിജയിച്ചവരുടെ കൂടെനിന്ന് ഞങ്ങളാണ് വിജയിപ്പിച്ചതെന്ന് പറയുന്ന എട്ട്കാലി മമ്മുഞ്ഞി വാദമല്ല മറിച്ച് ന്യായമായ ആവശ്യം ആരുടെ മുമ്പിലും മുട്ട് വിറയ്ക്കാതെ പറഞ്ഞ് ഏത് സമയത്തും നേടിയെടുത്ത ചരിത്രമാണ് സമസ്തയ്ക്കുള്ളതെന്നും വോട്ടിന്റെ വലിപ്പം പറഞ്ഞ് വീമ്പളക്കുന്ന കാന്തപുരം ഗ്രൂപ്പിന്റെ വോട്ടിന്റെ എണ്ണം പൊതുസമൂഹത്തിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നന്നായറിയാമെന്നും 2009 - ലെ പൊന്നാനിയിലെ ലോകസഭ തിരഞ്ഞെടുപ്പും ഫലവും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.