കാസര്‍കോട് : ദക്ഷിണ കര്‍ണാടകയിലെ ഉപ്പിനങ്ങാടി മാലിക് ദീനാര്‍ ജുമാ മസ്ജിദ് കേന്ദ്ര മഹല്ലിന്റേയും ഇരുപതോളം അനുബന്ധ മഹല്ലുകളുടെയും ഖാസിയായി കീഴൂര്‍- മംഗലാപുരം- ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി ഇന്ന് (ഞായര്‍) ചുമതലയേല്‍ക്കും.
വൈകുന്നേരം നാലുമണിക്ക് ഉപ്പിനങ്ങാടി മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്ന ബൈഅത്ത് ചടങ്ങില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത കര്‍ണാടക പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് മിത്തവയല്, എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവ രുള്‍പ്പെടെ നിരവധി ഉലമാക്കളും പ്രമുഖരും പങ്കെടുക്കും.
നിലവില്‍ കീഴൂര്‍- മംഗലാപുരം- ചിക്കമംഗ്ലൂര്‍ -ഉഡുപ്പി- കുഞ്ചത്തൂര്‍- മഞ്ചേശ്വരം- ദക്ഷിണ കനറ ജില്ലകളുള്‍പ്പെടെ ഇരുനൂറിലധികം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുകയും സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുഷാവറ അംഗവും ജംഇയത്തുല്‍ ഉലമ കാസര്‍കോട് ജില്ല പ്രസിഡണ്ടും കൂടിയാണ് ഖാസി ത്വാഖാ അഹമ്മദ് മൗലവി.