വനിതകള്‍ക്കായി വെളിയങ്കോട് ഹിഫ്ള് ഖുര്‍ ആന്‍ കോളേജ് വരുന്നു..

വെളിയങ്കോട്: പെണ്‍കുട്ടികള്‍ക്കായി വെളിയങ്കോട് ഹിഫ്ള് ഖുര്‍ആന്‍ കോളേജ് തുടങ്ങുന്നു. ഇതോടൊപ്പം വഫിയ്യ കോഴ്സും പൂര്‍ത്തിയാക്കുന്ന പഠന പദ്ധതിയാണ് തയ്യാറാക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തിലാണ് കോളേജ്. സമസ്തയ്ക്ക് കീഴില്‍ ആദ്യമായാണ് വനിത ഹിഫ്ള് ഖുര്‍ ആന്‍ കോളേജ് തുടങ്ങുന്നത്. വെളിയങ്കോട് ഉമര്‍ഖാസി സ്മാരക സ്ഥാപനം ഇതോടൊപ്പം ഇബാദ് കേന്ദ്രവും നിര്‍മിക്കുന്നു. 
സ്ഥാപനങ്ങളുടെ ഭൂമിരേഖ കൈമാറ്റവും കോളേജ് പ്രഖ്യാപനവും വെളിയങ്കോട് സെന്ററില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൗജന്യമായി ഭൂമി നല്‍കുന്ന ജിന്നന്‍ മുഹമ്മദുണ്ണി ഭൂമിയുടെ രേഖ അബ്ബാസലി തങ്ങള്‍ക്ക് കൈമാറി. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ടി.വി.സി. അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു. പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, അബൂബക്കര്‍ ഖാസിമി, പി. മാമു മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയാര്‍, സി.സി. ഖാദര്‍, സി.കെ. റസാഖ് പുതുപൊന്നാനി, എം. ഇബ്രാഹിംഫൈസി, എന്‍.കെ. മാമുണ്ണി, മുബാറക് മൗലവി, എന്‍.എസ്. മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.