സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര ഉസ്താദ് പങ്കെടുക്കും

അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങൾ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം) മാർച്ച് 27, 28 തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ ആനക്കര, തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ സലാം മുസ്ലിയാർ വാണിയന്നുർ, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് സംബന്ധിക്കുന്നത്.
.jpeg)
മാർച്ച് 28 ന് (വെള്ളിയാഴ്ച) നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഉസ്താദ് കോയക്കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് സുന്നി കൗണ്‍സിൽ പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ലിയാരെ ആദരിക്കും.