എസ് കെ ഐ സി അവൈര്‍നസ് ക്ലാസ്സ് ഇന്ന് (മാര്‍ച്ച് 22)

റിയാദ് : ടെക്‌നോളജിയുമായി പിറന്നു വീഴുന്ന പുതിയ തലമുറ 2020 ല്‍ എങ്ങിനെ, ഏതുവിധം വിജയത്തിന്റെ ചവിട്ടു പടികള്‍ ചവിട്ടിക്കയറണം?. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, മുന്‍കരുതലുകള്‍, കാലത്തിന്റെ ഗതിയറിഞ്ഞ് മുന്നേറാന്‍ പുതിയ തലമുറയെ പര്യപ്തരാക്കുന്നതിനായി പ്രശസ്ത കൗണ്‍സിലര്‍ ഡോ: യഹ്‌യാഖാന്‍ കോഴിക്കോട് നയിക്കുന്ന അവെയ്ര്‍നസ് ക്ലാസ്സ് മാര്‍ച്ച് ഇരുപത്തിരണ്ട് ശനി രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒരു മണി വരെ ബത്ത്ഹ സഫ മക്ക ഓഡിറേറാറിയത്തില്‍.