ദുബൈ : ദുബൈ സുന്നി സെന്റര്‍ മദ്രസാഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബൈ സുന്നി സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രസിഡണ്ടും, ശൗക്കത്തലി ഹുദവി ജനറല്‍ സെക്രട്ടറിയും, യഹ്‌യ തളങ്കര ട്രഷററും കെ.ടി അബ്ദുല്‍ ഖാദര്‍ ഓര്‍ഗസനൈസിംഗ് സെക്രട്ടറിയുമായി തെരഞ്ഞടുക്കപ്പെട്ടു.
അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി , പി.വി മുഹമ്മദ് കുട്ടി ഫൈസി, അലി ഹസന്‍ ഹാജി സത്‌വ, കെ.ടി ഹാശിം ഹാജി, യൂസുഫ് ഹാജി കല്ലേരി , ഉമ്മര്‍ ഹാജി മോഡേണ്‍, സി.കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും, ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുല്‍ ഹകീം ഫൈസി , കെ.വി ഇസ്മായീല്‍ ഹാജി, ഹൈദര്‍ അലി ഹുദവി, ഹുസൈന്‍ ദാരിമി, മിഥ്‌ലാജ് റഹ്മാനി, ജമാല്‍ മഞ്ചേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്.
സയ്യിദ് ഹാമിദ് കോയമ്മതങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ യു.എ. ഇ സുന്നി കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങള്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ശൗക്കത്തലി ഹുദവി സ്വാഗതവും, കെ.ടി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.