കോഴിക്കോട് : SKSSF രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാന തല ശില്പശാല ഇന്ന് ( മാര്‍ച്ച് ഒന്നിന് )രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും . 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന മുദ്രവാക്യവുമായി നടക്കുന്ന ജൂബിലി ആഘോഷം 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന ഗ്രാന്റ്ഫിനാലെയോടെ സമാപിക്കും. ജൂബിലി കാലയളവില്‍ നടക്കുന്ന ഇരുപത്തിഅഞ്ചിന പദ്ധതികളുടെ ഭാഗമായി നടക്കുന്ന ശില്പ ശാലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംഘടനയുടെ സ്ഥാപക നേതാക്കള്‍, വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടക്കും.