സആദ കോളേജ് ബില്‍ഡിംഗ് : പ്രവൃത്തി ഉദ്ഘാടനം ഇന്ന്

വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
ഖാസിം ദാരിമി പന്തിപ്പൊയില്‍ പ്രഭാഷണം നടത്തും. കബീര്‍ ഫൈസി, അലി ഹൈത്തമി, ആരിഫ് വാഫി, ഷൗക്കത്തലി മാസ്റ്റര്‍, സിറാജുദ്ദീന്‍ ഫൈസി, പി എ ആലി ഹാജി, പി അബൂബക്കര്‍ ഹാജി സംബന്ധിക്കും.