മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി യുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക് നാളെ(ശനിയാഴ്ച) മുതല്‍ ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ തുടക്കമാവും.
സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പര ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം ആദില്‍ അബ്ദുറഹ്മാന് അല്‍ അസൂമി എം.പി. ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള സുന്നിജമാഅത്ത് പ്രസിഡന്റും സ്വാഗത സംഘം മുഖ്യരക്ഷാധികാരിയുമായ സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ പ്രത്യേക വാഹനങ്ങളിലായി ബഹ്റൈനിലെ വിവിധ ഏരിയകളില്‍ നിന്നായി, സ്ത്രീ പുരുഷ ഭേദമന്യെ നിരവധി പേരാണ് എത്തുന്നത് എന്നതിനാല്‍ ബഹ്റൈനിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ സ്കൈ ഇന്റര്‍നാഷണല്‍, ദുബൈ ഗോള്‍ഡ് എന്നിവയുടെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിവ് വേദികളില്‍ നിന്നും വ്യത്യസ്തമായി ഹാളിനകത്തും പുറത്തും പ്രഭാഷകനെ വ്യക്തമായി കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്പ്ലെ സിസ്റ്റവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ശനിയാഴ്ച മുതല്‍ ദിവസവും രാത്രി 8.മണി മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കീഴില്‍ 101 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333257944.