ദിക്ര്‍ ദുആ മജ്‌ലിസിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്നു |
പൊഴുതന
: മുത്താരിക്കുന്ന്
കമ്മിറ്റിക്ക് കീഴില്‍ നടന്നു
വരുന്ന ഖുതുബിയത്തിന്റെ 2-ാം
വാര്‍ഷികത്തോടനുബന്ധിച്ച്
നടന്ന ദിക്ര്‍ ദുആ സമ്മേളനത്തിന്
പാണക്കാട് സയ്യിദ് ശഹീറലി
ശിഹാബ് തങ്ങള്‍ നേതൃത്വം
നല്‍കി. സദര്‍
മുഅല്ലിം അബ്ദുല്‍ ഖാദര്‍
മൗലവി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ടി നാസര്‍
അദ്ധ്യക്ഷനായിരുന്നു. പ്രദേശത്ത്
പുതുതായി നിര്‍മ്മിക്കുന്ന
മദ്‌റസയുടെ ഫണ്ടുദ്ഘാടനം
തങ്ങള്‍ നിര്‍വ്വഹിച്ചു.
പള്ളി ഇമാം ശംസീര്‍
ഫൈസി പ്രഭാഷണം നടത്തി.
തുടര്‍ന്ന് അന്നദാനവും
നടന്നു. വീരാന്‍കുട്ടി
ബാഖവി, സി കുഞ്ഞിമുഹമ്മദ്
ദാരിമി, ടി കെ ഹംസ,
സി കുഞ്ഞിപ്പ, ടി
കെ അബൂബക്കര്‍, പി
മരക്കാര്‍, കാപ്പന്‍
നൗഫല്‍, വി പി മുഹമ്മദ്
ശരീഫ്, കെ ഷിഹാബ്,
എം ജുനൈദ്, ടി
കെ ഷമീര്‍, പി നൗഷിര്‍,
കെ ടി നൗഷാദ്, ഒ
പി ഷൗക്കത്തലി, കെ
നിഷാദ്, അന്‍ഷാദ്,
മുജീബ് തുടങ്ങിയവര്‍
സംബന്ധിച്ചു. സെക്രട്ടറി
കെ നാസിദ് സ്വാഗതവും ഷാജഹാന്‍
വാഫി നന്ദിയും പറഞ്ഞു.
- Nasid K