ഇസ്ലാം ഓണ്‍വെബ് പുതിയ ഡിസൈന്‍ ലോഞ്ച് ചെയ്തു

ഇസ്ലാമിനെകുറിച്ചുള്ള വിശദമായ പഠനത്തിനായി ഒരു വര്‍ഷത്തിലേറെയായി സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്ന www.islamonweb.net എന്ന സൈറ്റിന്റെ പുതിയ ഡിസൈന്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിലേറെയായി അണിയറയിലായിരുന്ന പുതിയ ഡിസൈന്‍ ആണ് ലോഞ്ച് ചെയ്യപ്പെട്ടത്. ഇതോടെ കെട്ടും മട്ടും മാറിയ സൈറ്റ് കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ്. ഹൃദ്യമായ പുതിയ പംക്തികളും വാര്‍ത്തകളും പരിപാടികളും ഉള്‍പ്പെടുത്തിയതിന് പുറമെ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട എഡിറ്റോറിയലും ഏറെ ശ്രദ്ധേയമാണ്. സൈറ്റിന്റെ പുതിയ ഡിസൈനിനെകുറിച്ച് അഭിപ്രായം ആരായുന്ന പോള്‍സ് ഓപ്ഷനില്‍ ഇതിനകം പലരും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലെയും പുറം രാജ്യങ്ങളിലെയും സുപ്രധാനമായ വിവിധ ഇസ്ലാമിക സംഘടനാ വാര്‍ത്തകളും പ്രവാസികളെ സംബന്ധിക്കുന്ന സര്‍ക്കാര്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനും സൈറ്റിന്റെ പുതിയ ഡിസൈനില്‍ പ്രത്യേക ഭാഗം തന്നെ മാറ്റിവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വാര്‍ത്തകള്‍ islamonweb.net@gmail.com എന്ന ഇമെയിലില്‍ അയക്കാവുന്നതാണ്.
- Faisal Niyaz