വിദ്യാഭ്യാസത്തിലൂടെ ധൈഷണികമായ കെട്ടുറപ്പ് നേടണം : ഓണമ്പിള്ളി മുഹമ്മദ് ഫൈസി

കളമശ്ശേരി : വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജീവിത വിജയത്തിന് ധൈഷണികമായ കെട്ടുറപ്പ് സാധ്യമാക്കണമെന്നും SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ട്രെന്‍റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് യൂത്ത് വോയേജ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൌതിക വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കമെന്ന് ചരിത്രം എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക് പറ്റി നടക്കാന്‍ പ്രാപ്തമാക്കുകയാണ് സമസ്തയും കീഴ്ഘടകമായ SKSSF ഉം ചെയ്യുന്നതെന്നും, അറിവുമായി താദാത്മ്യം പ്രാപിക്കാന്‍ ട്രെന്‍റിലൂടെ വിദ്യാര്‍ത്ഥി കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെന്‍റ് ജില്ലാ ഡയറക്ടര്‍ സൈനുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. മൂന്ന് സെഷനുകളിലായി നടന്ന ക്യാമ്പിന് ട്രെന്‍റ് സംസ്ഥാന ട്രൈനര്‍മാരായ ഖയ്യും മാസ്റ്റര്‍ കോഴിക്കോട്, റശീദ് മാസ്റ്റര്‍ കൊടിയുറ എന്നിവര്‍ നേതൃത്വം നല്‍കി. SKSSF ജില്ലാ പ്രസിഡന്‍റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി, ജന.സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, മേഖലാ പ്രസിഡന്‍റ് ഫൈസല്‍ റഹ്‍മാന്‍ ഹുദവി, സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കല്‍ സംസാരിച്ചു. ജില്ലാ ട്രെന്‍റിന്‍റെ ചെയര്‍മാന്‍ മുഹമ്മദ് ഹസീം സ്വാഗതവും മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ് ഐ.എച്ച്. നന്ദിയും പറഞ്ഞു.
- TREND ERNAKULAM