കേശ വിവാദം; എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിലപാട് വ്യക്തമാക്കണം : SKSSF

കാസറകോട് : ലോക മുസ്ലിമീങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദ കേശത്തെ കുറിച്ച് സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എം. എ അബ്ദുല്‍ കാദര്‍ മുസ്ലിയാര്‍ നിലപാട് വ്യക്തമാക്കണമെന്ന് SKSSF കാസറകോട് ജില്ലാ നേതാക്കളും കാന്തപുരം ഗ്രൂപ്പ് വിട്ട് വന്നവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാന്തപുരം ഗ്രൂപ്പിന്റെ മുന്‍ പ്രസിഡണ്ട് ഉള്ളാളം തങ്ങള്‍ മരണപ്പെടുന്നത് വരെ വിവാദ കേശവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇപ്പോഴത്തെ പ്രസിഡണ്ട് എം. . എങ്കിലും കേശവിവാദത്തിലും റൗളയില്‍ നിന്ന് കൊണ്ട് വന്നു എന്ന് അവകാശപ്പെടുന്ന പൊടിയുടേയും പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന പാന പാത്രത്തിന്റേയും ഖാലിദ്ബ്‌നു വലീദ്()ന്റെത് എന്ന് അവകാശപ്പെടുന്ന കുപ്പായത്തിന്റെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. അല്ലെങ്കില്‍ അവ തിരിച്ചു നല്‍കാന്‍ നിര്‍ദ്ധേശം നല്‍കണം. ഇത്തരം വിഷയങ്ങളൊക്കെ ആദര്‍ശത്തിന്റെ ഭാഗമാണ് എന്നിരിക്കെ ആദര്‍ശ രംഗം മലിനമാക്കിയ വിഘടിത വിഭാഗത്തിന് ആദര്‍ശത്തെക്കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ലെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാന്തപുരം ഗ്രൂപ്പ് വിട്ട് വന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലാ SKSSF സംഘടിപ്പിക്കുന്ന സഖാഫി-സഅദി സമ്മേളനം നാളെ (വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ. കെ. ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും. പരിപാടിയില്‍ സമസ്തയിലേക്ക് വന്ന സഖാഫികളും സഅദികളും മദനികളും അഹ്‌സനികളും അടക്കം പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കാന്തപുരം ഗ്രൂപ്പ് വിട്ട് വന്ന നേതാക്കളായമുഹമ്മദ് രാമന്തളി, അബ്ദു നാസര്‍ സഖാഫി, ജുനൈദ് സഅദി, അബ്ദുസലാം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee