കാളികാവ് റൈഞ്ച് ഇസ്‌ലാമിക കലാമേള; ചെങ്കോട് മദ്രസ ജേതാക്കള്‍

മേലേകാളികാവ് : കാളികാവ് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ഇസ്‌ലാമിക കലാമേള സമാപിച്ചു.13 മദ്രസകളില്‍ നിന്നുള്ള 360 വിദ്യാര്‍ത്ഥികള്‍ 61 ഇനങ്ങളിലായി മത്സരിച്ചു. ചെങ്കോട് ലിവാഉല്‍ ഹുദാ മദ്രസ ഒന്നാം സ്ഥാനം നേടി. മേലേകാളികാവ് നൂറുല്‍ ഈമാന്‍ രണ്ടാം സ്ഥാനവും ഉദരംപൊയില്‍ സുല്ലമുല്‍ ഉലൂം മൂന്നാം സ്ഥാനവും നേടി. സൂപ്പര്‍ സീനിയര്‍, സീനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളില്‍ ചെങ്കോട്, മേലേകാളികാവ്, ചാഴിയോട്, എന്നിവര്‍ ജേതാക്കളായി. സബ് ജൂനിയറില്‍ പാറമ്മല്‍, ചാഴിയോട് എന്നീ മദ്രസകള്‍ സംയുക്ത ജേതാക്കളായി. സൂപ്പര്‍ സീനിയറില്‍ മുഹമ്മദ് ഇര്‍ഷാദ് ചെങ്കോട്, സീനിയറില്‍ ആബിദ് മേലേകാളികാവ്, ജൂനിയറില്‍ ലുഖ്മാന്‍ സിപി ചാഴിയോട്, സബ് ജൂനിയറില്‍ റൈഷാദ് പി ചാഴിയോട് എന്നിവര്‍ കലാ പ്രതിഭകളായി. മുഅല്ലിം വിഭാഗത്തില്‍ അടക്കാകുണ്ട്, മേലേകാളികാവ്, വാഴക്കിളി എന്നിവര്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനത്തില്‍ ബഹാഉദീന്‍ ഫൈസി, മുജീബ് ദാരിമി, ഫരീദ് റഹ്മാനി, ഹനീഫ ഫൈസി, ഗഫൂര്‍ഫൈസി, സലീം റഹ്മാനി, സമദ് ഫൈസി, അസ്‌കര്‍ ദാരിമി, അബു ഹാജി, പി മൂസ എന്നിവര്‍ സംസാരിച്ചു
- Saleem Ck