മലപ്പുറം: വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന ആപല്കരമായ നിലപാട് സ്വീകരിക്കുന്ന കാന്തപുരം വിഭാഗത്തോടുള്ള നിലപാടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ഭാരതം ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് ഗോതയിലാണ്. മതേതര കക്ഷികള്‍ ചേരിതിരിഞ്ഞു പോരാടുമ്പോള്‍ ഫാസിസ്റ്റുകളും സഹയാത്രികരും ഐക്യപെട്ടാണ് മത്സര രംഗത്തുള്ളത്.
2002ലെ ഗുജ്റാത്തിലെ വംശഹത്യക്ക് ഭരണ സ്വാദീനമുപയോഗിച്ച് നേതൃത്വം നല്കിയ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള യാത്രക്ക് സഹായകമായ സമീപനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ചില മുസ്ലിം പണ്ഡിതന്മാര് സ്വീകരിച്ചു കാണുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് പരിപാടിയെ കുറിച്ചുള്ള ഒരു പത്ര വാർത്ത |
ലക്ഷദ്വീപില്‍ പരേതനായ സഈദ് സാഹിബിന്റെ കാലം മുതല്‍ കാന്തപുരം വിഭാഗം കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്താണ്.
ഗുര്ഗില് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എ.പി.വിഭാഗത്തിലെ പ്രാദേശിക നേതാക്കള്‍ ബി.ജെ.പി.യെ സഹാച്ചു പരസ്യരംഗത്തുണ്ടായിരുന്നു. ദക്ഷിണകനഡയിലും ഈ നിലപാടാണവര്‍ സ്വീകരിച്ചത്.
കേരളത്തില്‍ ആര്യാടന് മുഹമ്മദ്, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും, ചില കമ്മ്യൂണിസ്റ്റ് നേതാക്കളും കാന്തപരും വിഭാഗത്തെ വഴിവിട്ട് സഹായിക്കുകയും നീതികേടിന് കൂട്ടുപിടിക്കുകയുമാണ്. ചെമ്പരിക്ക ഖാസി കൊല വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു എന്ന് ആരോപിതനായ പോലീസ് ഉദ്യോഗസ്ഥര്‍ ഹബീബുര്‍റഹ്മാന്റെ കാര്യത്തില്‍ കേരള ആഭ്യന്തരവകുപ്പിന്റെ സമീപനം സംശയാസ്പദമാണ്. വ്യാജകേശം സൂക്ഷിക്കാന്‍ വഴിവിട്ടു നടത്തിയ പണപിരിവ് സംബന്ധിച്ച് കേരള ആഭ്യന്തരവകുപ്പ് ഹൈകോടതയില്‍ സമര്‍പിച്ച സത്യവാങ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തിയത്. ഗുജ്റാത്തിലെ അലഹബാദില്‍ നരേന്ദ്രമോദിക്ക്
വേണ്ടി 15-03-2014 ശനി സംഘടിപ്പിച്ച മത സമ്മേളനത്തില്‍ ബി.ജെ.പി. അനുകൂല മൗലാനമാര്ക്കൊപ്പം കാന്തപുരവും മുഖ്യപ്രഭാഷകനായിരുന്നു.
വേണ്ടി 15-03-2014 ശനി സംഘടിപ്പിച്ച മത സമ്മേളനത്തില്‍ ബി.ജെ.പി. അനുകൂല മൗലാനമാര്ക്കൊപ്പം കാന്തപുരവും മുഖ്യപ്രഭാഷകനായിരുന്നു.
വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന ആപല്കരമായ നിലപാട് സ്വീകരിക്കുന്ന കാന്തപുരം വിഭാഗത്തോടുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒളിച്ചു കളി നടത്തുന്ന സമീപനങ്ങള്‍ കാപട്യമാണ്. അഖിലേന്ത്യാ നേതൃത്വം ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്ചൂണ്ടിക്കാട്ടി..