കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി സംസ്ഥാന
പ്രസിഡണ്ട് പാണക്കാട് സയ്യിദ്
അബ്ബാസലി ഷിഹാബ് തങ്ങള്‍
നയിക്കുന്ന മാനവ സൗഹൃദ
സന്ദേശയാത്ര ഫെബ്രുവരി 6,
7, 8 തീയതികളില്‍
ജില്ലയുടെ 23 കേന്ദ്രങ്ങളില്‍
പര്യടനം നടത്തും. ജില്ലാ
പ്രസിഡണ്ട് താജുദ്ധീന്‍
ദാരിമി പടന്ന ഉപനായകനും ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഡയറക്ടറും ട്രഷറര്‍ ഹാശിം
ദാരിമി കോ-ഓര്‍ഡിനേറ്ററുമായ
സന്ദേശയാത്ര ഫെബ്രുവരി 6
ന് രാവിലം 9
മണിക്ക് സമസ്ത
സെക്രട്ടറി കോട്ടുമല ടി.എം
ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം
ചെയ്യും. അഡ്വ:
ഓണംപിള്ളി
മുഹമ്മദ് ഫൈസി, സത്താര്‍
പന്തല്ലൂര്‍ , സിറാജുദ്ധീന്‍
ദാരിമി കക്കാട്, അക്ബര്‍
സഅദി ഇരിട്ടി, മുഹമ്മദ്
രാമന്തളി, മുഹമ്മദ്
റഹ്മാനി തരുവണ, ഹനീഫ്
ഹുദവി ദേലമ്പാടി, സുബൈര്‍
ദാരിമി പൈക്ക, ഖലീല്‍
ഹസനി ചൂരി, അഷ്‌റഫ്
റഹ്മാനി ചൗക്കി, ഹാശിം
അരിയില്‍ തുടങ്ങിയവര്‍ വിവിധ
സ്വീകരണ കേന്ദ്രങ്ങളില്‍
പ്രസംഗിക്കും. 8 ന്
ഹൊസങ്കടിയില്‍ സമാപിക്കുന്ന
സന്ദേശയാത്രയുടെ സമാപന
സമ്മേളനം സമസ്ത പ്രസിഡണ്ട്
ആനക്കര കോയക്കുട്ടി മുസ്ലിയാര്‍
ഉദ്ഘാടനം ചെയ്യും.ഇസ്മായില്‍
സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം
നടത്തും.
- Secretary, SKSSF Kasaragod Distict Committee
- Secretary, SKSSF Kasaragod Distict Committee