മനുഷ്യരില്‍ അത്യൂന്നതര്‍ പൈതൃകവും പാരമ്പര്യവും കൊണ്ടുനടക്കുന്നവര്‍ : യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍

വാദീത്വൈബ : മനുഷ്യരില്‍ ഉന്നതര്‍ പരിഷ്‌കൃത വേഷഭൂഷാതികളെ പേറുന്നവരെല്ലും മനുഷ്യരില്‍ അത്യുന്നതര്‍ പൈതൃകവും പാരമ്പര്യവും കൊണ്ടുനടക്കുന്നവരെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍. ചെര്‍ക്കളയില്‍ നടക്കുന്ന സുന്നി യുവജന സംഘം 60 ാം വാര്‍ഷിക മഹാസമ്മേളനത്തിലെ കാലികം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. മുന്‍ഗാമികളുടെ ശ്രേഷ്ഠത പിന്‍ഗാമികള്‍ക്ക് അവകാശപ്പെടാനാവില്ല. അക്കാര്യം ചരിത്രത്തിലും പ്രവാചകാധ്യാപനത്തിലും പ്രസക്തമാണ്.
സെഷനില്‍ ശറഫുദ്ധീന്‍ വെണ്‍മനാട് ആമുഖ ഭാഷണം നടത്തി. കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍,മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ടി.കെ.സി അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- sys-waditwaiba