ബഹ്റൈന്‍
: അല്ലാഹുവിന്റെ
ഇഷ്ടദാസന്‍മാരായ ഔലിയാഇന്റെ
ആത്മിക ശിക്ഷണമാണ് പ്രവാചക
പരിസമാപ്തിക്ക് ശേഷം ഇസ്‌ലാമിക
ഔന്നത്യത്തിന്റെ നിദാനമായി
വര്‍ത്തിച്ചതെന്നും ആ രംഗത്ത്
പ്രമുഖ സ്ഥാനീയനാണ് ശൈഖ്
അബ്ദുല്‍ ഖാദിര്‍ ജീലാനിയെന്നും
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്
സയ്യിദ് ഫക്റുദ്ധീന്‍ തങ്ങള്‍
പ്രസ്താവിച്ചു. മനാമ
സമസ്ത മദ്‌റസയില്‍ നടന്ന
ജീലാനി അനുസ്മരണ സംഗമത്തില്‍
ഉദ്‌ബോധനം നടത്തുകയായിരുന്നു
അദ്ദേഹം. പ്രവാചകരുടെ
മുഅ്ജിസത്തും ഔലിയാക്കളുടെ
കറാമത്തും അവരുടെ മരണാനന്തരവും
നിലനില്‍ക്കുമെന്നും
പ്രമാണങ്ങളില്‍ അത് വ്യക്തമാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗലിദ്
പാരായാണത്തിന് ശേഷം നടന്ന
പരിപാടിയില്‍ കുന്നോത്ത്
കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത
വഹിച്ചു. മൂസ
മൌലവി വണ്ടൂര്‍ മുഖ്യപ്രഭാഷണം
നടത്തി. എസ്.എം
അബ്ദുല്‍ വാഹിദ് സ്വാഗതവും
കളത്തില്‍ മുസ്തഫ നന്ദിയും
പറഞ്ഞു.
- Samastha Bahrain